ഇന്റര്‍ പാരീഷ്  സ്പോർട്സ് ഫെസ്റ്റിനു ഇന്നു തുടക്കം 

ipsf-2022
SHARE

ഓസ്റ്റിന്‍ ∙ ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ കീഴിൽ ടെക്‌സസ്-ഒക്ലഹോമ റീജണിലെ സിറോ മലബാർ പാരീഷുകൾ പങ്കെടുക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിനു (ഐപിഎസ്എഫ് 2022) ഇന്നു തുടക്കം. ഓഗസ്റ്റ് 5, 6, 7 തീയതികളിലായി ഓസ്റ്റിനിൽ പുരോഗമിക്കുന്ന ഈ മെഗാ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നത് ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ സിറോ മലബാർ ഇടവകയാണ്. 

ipsf-logo

എട്ടു പാരീഷുകളിൽ നിന്നായി 2500ഓളം കായിക താരങ്ങൾ പങ്കെടുക്കുന്ന ഫെസ്റ്റിന്റെ  ഉദ്ഘാടനം ഷിക്കാഗോ സിറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌  നിർവഹിക്കും. പങ്കെടുക്കുന്ന പാരീഷുകളുടെ നേതൃത്വത്തിൽ വർണ്ണശബളമായ മാർച്ച് പാസ്റ്റും വൈകുന്നേരം നടക്കും. റൗണ്ട് റോക്ക് സ്പോർട്സ് സെന്ററാണ് മത്സരങ്ങളുടെ പ്രധാന വേദി. പതിനഞ്ചോളം കായിക ഇനങ്ങൾ വിവിധ കാറ്റഗറികളിലായി നടക്കും.

ഓസ്റ്റിൻ ഇടവക വികാരി ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ് എന്നിവർ നേതൃത്വം നൽകുന്നു. ഈ കായിക മേളയുടെ മുഖ്യ സ്പോൺസർ ജിബി പാറയ്ക്കൽ (സിഇഒ, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്) ആണ്. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് : www.ipsfaustin.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}