ADVERTISEMENT

കാൽഗറി ∙ കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ഇടവക, ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് ‘സമ്മര്‍ ഫണ്‍ ഫെയര്‍ 2022’ കാർണിവൽ നടന്നു. ജൂലൈ 30ന് ഇർവിൻ സ്കൂൾ പ്ലേ ഫീൽഡിൽ വച്ച് രാവിെല 11 മുതലായിരുന്നു പരിപാടി. 

 

കാർണിവലിന്റെ പ്രധാന ആകർഷണമായ ക്രിക്കറ്റ് ടൂർണമെന്റ് രാവിലെ 11ന് പ്രാർഥനയോടെ ആരംഭിച്ചു. ആറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ‘സൂപ്പർ ജൈന്റ്സ് കാൽഗറി’ അന്നമ്മ ഏബ്രഹാം മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി. ‘ട്രാവൻകകൂർ ടൈറ്റൻസ് രണ്ടാംസ്ഥാനം നേടി. ഹാഫിസ് കാറ്റോടി (ഫൈനൽ മൽസരം), ജാക്സൺ സാംസൺ, കാർത്തിക്, നിഖിൽ ചന്ദ്രൻ, സജിത്ത്, ജോട്ട് ഗിൽ, സുൽഫിക്കർ ഹുസൈൻ (ലീഗ് മൽസരങ്ങൾ) എന്നിവർ മാൻ ഓഫ് ദി മാച്ചിന് അർഹരായി.

summer-fun-fair-calgary

 

വിവിധ സ്റ്റാളുകളിൽ നടത്തിയ ‘ഫുഡ് ഫെസ്റ്റിവെൽ’ പ്രത്യേക ആകർഷണമായിരുന്നു. വിവിധതരം നോർത്ത് ഇന്ത്യൻ, കേരള, കനേഡിയൻ ഭക്ഷണങ്ങൾ ഒരുക്കിയിരുന്നു. പലതരം കലാ കായിക വിനോദങ്ങൾ കാർണിവലിന്റെ മാറ്റു കൂട്ടി.

 

സമീപ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളിൽ നിന്നും അഞ്ഞൂറോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. വൈകിട്ട് ഏഴിന് നടന്ന സമ്മാനദാന സമ്മേളനത്തിന് ആൽബെർട്ട ട്രാൻസ്പോട്ടേഷൻ മിനിസ്റ്റർ പ്രസാദ് പാണ്ട മുഖ്യാതിഥിയായിരുന്നു. കമ്മ്യൂണിറ്റിക്ക് വേണ്ടി ഓർത്തോഡോക്സ് പള്ളി നടത്തുന്ന എല്ലാപ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായവർക്കുള്ള ട്രോഫിയും മറ്റു സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.

 

 2002 ൽ ഒരു Congregation ആയി തുടങ്ങിയ കാൽഗറി സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക 2014ൽ സ്വന്തമായി വസ്തു വാങ്ങിയിരുന്നു. ഉടൻ തുറന്ന ദേവാലയ നിർമ്മാണം ആരംഭിക്കാനുള്ള ആഗ്രഹത്തിലാണ് ഇടവക. ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നുണ്ട്. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.

 

ഇടവക ജനങ്ങളുടെ പ്രാർഥനയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമാണ് കാർണിവെല്ലിന്റെ വിജയമെന്ന് ഇടവക വികാരി ഫാ. ജോർജ് വർഗ്ഗീസ് പറഞ്ഞു. ഇടവക ട്രസ്റ്റി ഐവാൻ ജോൺ, സെക്രട്ടറി ലിജു മാത്യു, അശോക് ജോൺസൺ, ജെസ്സി വർഗീസ്‌ തുടങ്ങിയവർ കാർണിവലിന് നേതൃത്വം നൽകി. അശോക് ജോൺസൺ നന്ദി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com