ADVERTISEMENT

വാഷിങ്ടൻ  ഡി സി ∙ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർഗ്ഗക്കാരന്‍ യുഎസ് മറൈൻ കോർപ്‌സ് ജനറലായി. ജനറൽ മൈക്കിൾ ഇ ലാംഗ്ലിക്കാണ്  സേനയിൽ ആദ്യമായി നാലു നക്ഷത്ര പദവി ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങ് അമേരിക്കൻ മറീൻ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി ചേർക്കുകയായിരുന്നു.

യുനൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്കൻ കമാണ്ടിന്റെ ചുമതലയാണ് 60 വയസ്സുകാരനായ ജനറൽ മൈക്കിളിന് നൽകിയിരിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ അമേരിക്കൻ മിലിട്ടറിയുടെ ചുമതല ജനറൽ മൈക്കിൾ ഏറ്റെടുക്കും.

1941വരെ മറീൻ കോർപ്സിൽ, ആഫ്രിക്കൻ അമേരിക്കൻ വിഭാഗത്തെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതേ വർഷം പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കടുത്ത എതിർപ്പുകളെ അതിജീവിച്ചു കറുത്തവർഗ്ഗക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നൽകിയത്.

 1985 ലാണ് മൈക്കിൾ  മറീൻ കോർപ്സിൽ അംഗമായി ചേരുന്നത്.

English Summary :Michael E. Langley named Marine Corps' first Black four-star general in its 246-year history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com