ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ വെള്ളിയാഴ്ച ഒരു മുസ്‍‌ലിം യുവാവു കൂടി കൊല്ലപ്പെട്ടതോടെ ന്യുമെക്സിക്കോയിൽ സമീപ കാലത്തു മരിക്കുന്ന മുസ്‌ലിംകളുടെ എണ്ണം നാലായി. മുസ്‌ലിം  വിഭാഗത്തെ ലക്ഷ്യം വച്ചു നടത്തുന്ന ആക്രമണത്തെ അപലപിക്കുകയും മുസ്‌ലിം സമൂഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

ഈ സംഭവങ്ങളെകുറിച്ചു വിശദ അന്വേഷണത്തിന് ബൈഡൻ ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. അമേരിക്കൻ മണ്ണിൽ ഇത്തരം ആക്രമണങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും ബൈഡൻ ട്വിറ്ററിൽ അറിയിച്ചു. നാലു പേരുടെ മരണം നടന്നത് ന്യു മെക്സിക്കോയിലെ  പ്രധാന സിറ്റിയായ അൽബുക്വർക്കിലാണ്.

English Summary : President Biden condemns killing of 4 Muslims in New Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com