ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരങ്ങൾ: മത്സരാർഥികളെ ക്ഷണിക്കുന്നു

fomaa-womens-forum
SHARE

ന്യൂയോർക്ക്∙ സെപ്റ്റംബർ 2-5വരെ മെക്സിക്കോയിലെ കാൻകൂനിൽ നടത്തുന്ന ഫോമ രാജ്യാന്തര ഫാമിലി കൺവൻഷനിൽ ഫോമാ ക്വീൻ, മിസ്റ്റർ ഫോമ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൺവൻഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നോർത്ത് അമേരിക്കയിൽ സ്ഥിരതാമസക്കാരായ 15 മുതൽ 27 വയസുള്ള മലയാളി പെൺകുട്ടികളിൽ നിന്നും 18 മുതൽ 30 വരെ വയസ്സുള്ള മലയാളി ആൺകുട്ടികളിൽ നിന്നുമാണു അപേക്ഷകൾ ക്ഷണിക്കുന്നത്.

ഫോമ കൺവൻഷനിലെ ഏറ്റവും ആകർഷണീയവും ജനപ്രിയവുമായ ഒരു ഇനമാണ് ബ്യൂട്ടി പേജന്റ്. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകും. വിജയികളെ പ്രശസ്ത മലയാള ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ അപർണ്ണ ബാലമുരളി കിരീടം ചൂടിക്കും.

മൂന്നു റൗണ്ടുകൾ ആയിട്ടാണു മത്സരങ്ങൾ നടത്തുക. സൗന്ദര്യത്തിനു പുറമേ ബുദ്ധിശക്തി , ടാലന്റ് , വിവേകം , സ്റ്റൈൽ , വേഷവിധാനം തുടങ്ങിയ പല ഘട്ടങ്ങൾ വിധിനിർണയത്തിന് വിലയിരുത്തപ്പെടും. വിദഗ്ധരായ സെലിബ്രിറ്റി ജഡ്ജസ് ആണു വിധി നിർണയിക്കുന്നത്. കൺവൻഷനിൽ റജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അനുമതി. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഓഗസ്റ്റ് 15-ന് മുൻപു പേരു നൽകേണ്ടതാണ്.

" മയൂഖം 2021" എന്ന വിർച്ച്വൽ ഫാഷൻ കോംപറ്റീഷനിലൂടെ മികച്ച നടത്തിപ്പിന് ജഡ്ജസിന്റെയും മത്സരാർഥികളുടെയും അഭിനന്ദനങ്ങൾ നേടിയ ഫോമാ വിമൻസ് ഫോറമാണ് ബ്യൂട്ടി പാജന്റ് മത്സരത്തിനു ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞതിനേക്കാൾ ഒരു പടികൂടെ ഭംഗിയായി നടത്തുവാൻ സാധിക്കും എന്നുള്ള ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലുമാണ് ഫോമാ വുമൻസ് ഫോറം.

കൺവൻഷനിലെ ഏറ്റവും ആകർഷകമായ ഇനങ്ങളിലൊന്നാണ് ഈ മത്സരങ്ങളെന്നു പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ  എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്:

ജാസ്മിൻ പരോൾ: 408-438-5845 

ജൂബി വള്ളിക്കളം: 312-685-5829 

ഷൈനി അബൂബക്കർ:  551-221-1746 

ലാലി കളപ്പുരക്കൽ: 516-232-48

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA