ജോർജ് ചെറിയാനെ എക്യുമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുമോദിച്ചു

george-cherian
SHARE

ന്യൂയോർക്ക്∙ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) സെൻട്രൽ അഡ്വൈസറി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോർജ് ചെറിയാനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക ഡയക്ടർ ബോർഡ് അനുമോദിച്ചു.

അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന എക്ക്യൂമെനിക്കൽ ദർശനവേദിയുടെ ഇന്ത്യാ റീജിയനൽ ഡയറക്ടർ ബോർഡ് അംഗമായ ജോർജ് ചെറിയാൻ  ഇന്റർനാഷനൽ പബ്ലിക് പോളിസി റിസേർച്ചിനും കൺസ്യുമർ അഡ്വക്കസിക്കും നേതൃത്വം കൊടുക്കുന്ന കട്ട്സിന്റെ (CUTS) ഡയറക്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു. ബാംഗ്ലൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്ററിന്റെ മുൻ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു. 

റോഡാ കർപത്കിൻ ഇന്റർനാഷനൽ കൺസ്യുമർ അവാർഡ്‌ ഉൾപ്പടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയും കൺസ്യുമർ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് നിരവധി ഇന്റർനാഷനൽ മാസികകളിലും മാധ്യമങ്ങളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ലണ്ടനിൽ നടന്ന കൗൺസിൽ ഓഫ് കൺസ്യൂമേഴ്സ് ഇന്റർനാഷനൽ കൺവൻഷനിൽ ഇന്ത്യയുടെ ശബ്ദമായിരുന്നു. 

നിരവധി രാജ്യാന്തര സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുള്ള ജോർജ് ചെറിയാൻ  എക്ക്യൂമെനിക്കൽ ദർശനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ധീരമായ നേതൃത്വമാണു നൽകുന്നത്. പത്തനംതിട്ട അയിരൂർ ചെറുകര തെക്കേമുറിയിൽ കുടുംബാംഗമാണ്. ഭാര്യ റെയ്‌ച്ചൽ ജയ്‌പൂരിൽ അധ്യാപികയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}