ADVERTISEMENT

ന്യൂയോർക്ക്∙ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രഫ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ കഴക്കൂട്ടത്തു പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ പ്രവത്തനങ്ങൾക്കു കരുത്തേകാൻ റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10ന് (നാളെ) അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10ന് മൗണ്ട് ഒളിമ്പോസ് ഡൈനറില്‍ (1 FORT HILL AVE, YONKERS, NEW YORK -10710)  നടത്തുന്ന അത്താഴ വിരുന്നില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും.

 

സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാജിക്ക് ഉൾപ്പെടെയുള്ള വിവിധ കലാരൂപങ്ങൾ പരിശീലനം നൽകി അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചു വളർത്തുവാനാണു ലോകം ഏറെ ആദരവോടെ കാണുന്ന കാരുണ്യപ്രവർത്തകനായ പ്രഫ. ഗോപിനാഥ് മുതുകാട് ഇപ്പോൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനായി അദ്ദേഹം അടുത്തിടെ പ്രഫഷണല്‍ മാജിക് ഷോകളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 

 

സമൂഹത്തിൽ ഏറ്റവും പാർശ്യവൽക്കരിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ 100 കുട്ടികളാണു പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നത്. ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭിക്കുന്ന ഈ കുട്ടികളുടെ കലാ പ്രകടങ്ങൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഓരോ ദിവസവും ഇത്തരത്തിലുള്ള കൂടുതൽ കുട്ടികളുമായി തന്നെ സമീപിച്ചു വരുന്ന മാതാപിതാക്കളുടെ കണ്ണീരു തുടക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണു കുട്ടികളുടെ എണ്ണം 100 ൽ നിന്ന് ഇരട്ടിയായി 200 ആക്കി വർധിപ്പിക്കാൻ നിർബന്ധിതരായത്. കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്നതിനനുസരിച്ച് അടിസ്ഥാന സൗകര്യവും വർധിപ്പിക്കേണ്ടതിനാൽ പണച്ചെലവും വർധിക്കുന്നു. അതിനുള്ള ധനം കണ്ടെത്തുന്നതിനുള്ള പ്രയാണത്തിലാണ് അദ്ദേഹം ഇപ്പോൾ.

 

മുതുകാടിനേയും ആദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളെയും എന്നും ഏറ്റെടുത്തിട്ടുള്ള അമേരിക്കൻ മലയാളികൾ അദ്ദേഹത്തെ ഇക്കുറിയും കൈവെടിയുകയില്ല. ഏറെ പ്രചോദനകൾ നൽകുന്ന മുതുകാടിന്റെ വാക്കുകൾ ശ്രവിക്കാനും അദ്ദേഹത്തിന്റെ കരങ്ങൾക്ക് കരുത്തേകാനും എല്ലാ മലയാളി സുഹൃത്തുക്കളും പങ്കു ചേരണമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് തിമോത്തി ഹോഡ്‌ജെസ്, മുൻ പ്രസിഡന്റ് സ്റ്റീവ് സിംപ്‌സണ്‍, പ്രസിഡന്റ് ഇലക്ട് ജോര്‍ജ് ജോണ്‍ കല്ലൂര്‍, സെക്രട്ടറി ഗ്രിഗറി ആര്‍ക്കേഡ്, പോള്‍ കറുകപ്പിള്ളില്‍ എന്നിവർ അഭ്യർത്ഥിച്ചു.

 

ഒളിമ്പോസ് ഡൈനറില്‍ വൈകിട്ട് 6.15നാണ് ഡിന്നര്‍ മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്.  മീറ്റിംഗില്‍ ക്ലബ്ബ് അംഗങ്ങളുമായി ലോകോത്തര മോട്ടിവേഷണൽ സ്പീക്കർ കൂടിയായ  ഗോപിനാഥ് മുതുകാട്  മാജിക്ക് പ്ലാനറ്റിലെ പ്രവർത്തനങ്ങളെക്കുറിറിച്ച് മൗണ്ട് വിശദീകരിക്കുകയും സംവദിക്കുകയും ചെയ്യും. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

തിമോത്തി ഹോഡ്‌ജെസ്: 914 760 4148

സ്റ്റീവ് സിംപ്‌സണ്‍: 914 774 2729

ജോര്‍ജ് ജോണ്‍ കല്ലൂര്‍: 914 804 8693

ഗ്രിഗറി ആര്‍ക്കേഡ്: 914 589 2090

പോള്‍ കറുകപ്പിള്ളില്‍: 845 553 5671

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com