ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

beto-o-rourke
SHARE

ടെക്സസ് ∙ കഴിഞ്ഞ രണ്ടു തവണയായി ടെക്സസിൽ ഗവണറായി തുടരുന്ന ഗ്രോഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണർ സ്ഥാനാർഥിയായ ബെറ്റൊ ഒ. റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺവയലൻസ്, ജനങ്ങളുടെ ആരോഗ്യപരിരക്ഷ എന്നീ സുപ്രധാന വിഷയങ്ങൾ നേരിടുന്നതിൽ ഏബട്ട് പരാജയപ്പെട്ടുവെന്നു റൂർക്കെ കുറ്റപ്പെടുത്തി. ഡമോക്രാറ്റിക് ഗവർണർ സ്ഥാനാർഥി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടെക്സസിലെ ക്ലീബോണിൽ വോട്ടറന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു റൂർക്കെ.

49 ദിവസത്തെ പ്രചാരണ യാത്രയ്ക്കിടെയാണ് റൂർക്കെ ക്ലീബോണിൽ എത്തിചേർന്നത്. മിനറൽ വെൽസിലും പ്രചാരണം നടത്തി. ഈ രണ്ടു സ്ഥലങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രമാണ്.

രണ്ടാം തവണ അധികാരത്തിലെത്തിയ ഏബട്ട് അധികാര ദുർവിനിയോഗവും അഴിമതിയും പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.   ഒരു മാറ്റം ആഗ്രഹിക്കുന്ന സംസ്ഥാനത്തെ കരകയറ്റണമെങ്കിൽ ഗവർണർ ഏബട്ട് പുറത്തുപോകുകയും ഡമോക്രാറ്റിക് പാർട്ടി അധികാരത്തിലെത്തുകയും വേണമെന്ന് റൂർക്കെ പറഞ്ഞു.

തോക്ക് ലോബിക്കും നാഷനൽ റൈഫിൾ അസോസിയേഷനും നേട്ടം ഉണ്ടാക്കുന്നതിന് നമ്മുടെ കുട്ടികളുടെ ജീവൻ അവരുടെ മുന്നിൽ എറിഞ്ഞു കൊടുക്കുകയാണ് ഗവർണർ ചെയ്യുന്നതെന്ന ഗുരുതര ആരോപണവും റൂർക്കെ ഉന്നയിച്ചു.

English Summary : Beto O’Rourke says Republican Gov. Greg Abbott unable to lead Texas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}