ADVERTISEMENT

ഡാലസ് ∙ മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാലസ് ഫോർട്ട്‍വർത്തിൽ ഓഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങി വരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചത് വരൾച്ചക്ക് അൽപം ആശ്വാസം നൽകിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ഡാലസ് ഫോർട്ട്‍വർത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 11 ഇഞ്ച് മഴ ലഭിച്ചതായി നാഷനൽ വെതർ സർവീസ് അറിയിച്ചു.

2000 ത്തിലായിരുന്നു ഇത്രയും ദീർഘിച്ച വരൾച്ച അനുഭവപ്പെട്ടത്. ഡാലസ് ഫോർട്ട്‍വർത്തിൽ 84 ദിവസമായിരുന്നു തുടർച്ചയായി മഴ മാറി നിന്നത്. 67 ദിവസത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും താപനില മൂന്നക്കം കടന്നിരുന്നു. കനത്ത വേനലിൽ വൃക്ഷലതാദികളെല്ലാം ഉണക്കം ബാധിക്കുകയും കൃഷിയെല്ലാം അവതാളത്തിലാകുകയും ചെയ്തു. സാധാരണ ഈ സമയങ്ങളിൽ വീടുകളിൽ തന്നെ കൃഷി ചെയ്തു നല്ല ഫലങ്ങൾ ലഭിക്കുന്ന സമയമായിരുന്നു. ഈ വർഷം ഫലത്തിൽ ഒന്നും തന്നെ ലഭിച്ചില്ലാ എന്നു പറയുന്നതിൽ അതിശയോക്തിയില്ല.

വെള്ളം ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ പല സിറ്റികളിലും ഏർപ്പെടുത്തിയിരുന്നു.

വേനൽ‍ അതിശക്തമായതോടെ ശീതികരണ യന്ത്രങ്ങൾ തുടർച്ചയായി പ്രവർത്തിപ്പിക്കേണ്ടി വന്നതിനാൽ വൈദ്യുതി ചാർജിലും ഗണ്യമായ വർധനവുണ്ടായി. ചൂടിന്റെ കാഠിന്യം ചില ദിവസങ്ങൾ കൂടി തുടരാനാണു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

English Summary : Dallas-Fort Worth officially ends 67-day streak without rainfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com