ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

houston-stmarys-church-feast
SHARE

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പെരുന്നാൾ  2022 ഓഗസ്റ്റ് 12, 13, 14  (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക്  റവ.ഫാ.തോമസ് മാത്യൂ  (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ഷിക്കാഗോ) നേതൃത്വം നൽകും. 

13 ന് ശനിയാഴ്ച  രാവിലെ 9 മുതൽ വൈകിട്ടു മൂന്നു വരെ നടക്കുന്ന ഹൂസ്റ്റൺ റീജിയൺ ഒസിവൈഎം യുവജന സംഗമത്തിൽ റവ.ഫാ. ജേക്കബ് അനീഷ്  വർഗീസ് (മുംബൈ) മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നിന്നു പ്രതിനിധികൾ  പങ്കെടുക്കും.  

വൈകിട്ട് ആറിനു  സന്ധ്യാ നമസ്കാരം,  തുടര്‍ന്ന്  വചന ശുശ്രൂഷയും റാസയും നേർച്ചവിളമ്പും  നടക്കും. വചനശുശ്രൂഷക്ക്  റവ.ഫാ.ഡോ. ഐസക് ബി.പ്രകാശ്   (വികാരി, സെൻറ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ്  ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ) നേതൃത്വം നൽകും.

14-ന് രാവിലെ 8.30 -ന് പ്രഭാത പ്രാര്‍ഥനയ്ക്കു ശേഷം വെരി റവ. ജേക്കബ് ജോൺസ് കോർ എപ്പിസ്‌കോപ്പ (ഷിക്കാഗോ) റവ. ഫാ.ജോൺ മാത്യു (ഡാളസ് ),  ഫാ. ജോൺസൺ പുഞ്ചക്കോണം എന്നുവരുടെ   കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും റാസയും നേർച്ചവിളമ്പും നടക്കും. ഹൂസ്റ്റൺ സെന്റ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും.  പരിശുദ്ധ ദൈവമാതാവിന്റെ  മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു  അനുഗ്രഹീതരാകുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം  അറിയിച്ചു. എറിക് മാത്യു (ട്രഷറര്‍),.ഷാജി പുളിമൂട്ടിൽ  (സെക്രട്ടറി),  എന്നിവരുടെ നേതൃത്വത്തിലുള്ള  ഭരണസമിതി അംഗങ്ങൾ  പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു. 

കൂടുതൽ വിവരങ്ങൾക്ക് 

ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി) 770-310-9050 

എറിക് മാത്യു  (ട്രഷറര്‍) 443-314-9107

ഷാജി പുളിമൂട്ടിൽ  (സെക്രട്ടറി) 832-775-5366

https://houstonstmarys.com/

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}