‘മങ്ക’ അനുമോദനവും പഠനോപകരണ വിതരണവും നടത്തി

manca-usa
SHARE

ആലപ്പുഴ ∙ പാണ്ടനാട് പഞ്ചായത്ത് മൂന്നാം വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും മൊമന്റോ നൽകി ആദരിച്ചു. യുഎസിലെ പ്രവാസി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (മങ്ക)യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

കൂടാതെ, വാർഡിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് 125 പഠനോപകരണ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. വാർഡിലെ മുതിർന്ന പൗരൻ കെ. ഒ. വർഗീസിനെ (98) പ്രയാർ ജറുശലേം മാർത്തോമ്മ ഇടവക വികാരി റവ. കെ. ജോർജ് പൊന്നാടയണിച്ച് ആദരിച്ചു. 

മങ്ക പ്രസിഡന്റ് റെനി പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെങ്ങനൂർ ഡിവൈഎസ്പി ഡോ.ആർ. ജോസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ സിഐ ജോസ് മാത്യു വിദ്യാർഥികൾക്ക് മൊമന്റോ നൽകി. പഠനോപകരണ വിതരണത്തിന്റെ  ഉദ്ഘാടനം അഡ്വ. എബി കുര്യാക്കോസ് നിർവഹിച്ചു. കൺവീനർ രാജൻ ഇഞ്ചക്കാട്ടിൽ സ്വാഗതവും കോർഡിനേറ്റർ ബിനിൽ ഒഴവള്ളിൽ നന്ദിയും പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}