ADVERTISEMENT

മയാമി ∙ വടക്കേ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന മയാമിയില്‍, ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ആഭിമുഖ്യത്തില്‍ ക്നായി തൊമ്മന്‍റെ പ്രതിമാ വെഞ്ചരിപ്പും സ്ഥാപനവും ഓഗസ്റ്റ് 13 ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തും.

miami-idol-2

മയാമി ക്നാനായ അസോസിയേഷന്‍റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ചിറപ്പുറത്തിന്‍റെ നേതൃത്വത്തില്‍ 13 ന് വൈകിട്ട് 7 മണിക്ക് മയാമി സെന്‍റ് ജൂഡ് ക്നാനായ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന  വെഞ്ചരിപ്പിനുശേഷം വാഹനപ്രചാരണ ജാഥയോടെ ആഘോഷമായി പ്രതിമ മയാമി ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിലേക്ക് ആനയിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളോടും താലപ്പൊലിയോടും ചേര്‍ന്ന് കമ്മ്യൂണിറ്റി സെന്‍ററില്‍ പ്രതിമാസ്ഥാപനം നടത്തും.

miami-idol-3

കെസിസിഎന്‍എ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിലും മറ്റ് കെസിസിഎന്‍എ ഭാവാഹികളും പങ്കെടുക്കുന്ന ഈ ചടങ്ങിനെത്തുടര്‍ന്ന് വിവിധ കലാപരിപാടികളും അത്താഴവിരുന്നും നടക്കും.  പ്രതിമാ വെഞ്ചരിപ്പിലേക്കും തുടര്‍ന്നുള്ള പ്രതിമാസ്ഥാപന പരിപാടികളിലേക്കും മയാമിയിലെ മുഴുവന്‍ ക്നാനായ സമുദായാംഗങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മയാമി ക്നാനായ അസോസിയേഷന്‍ പ്രസിഡന്‍റ് സിബി ചാണശ്ശേരിയിലും, സെക്രട്ടറി ജയ്മോന്‍ വെളിയന്‍തറയിലും അറിയിച്ചു. പരിപാടികള്‍ക്ക് ജിമ്മി തേക്കുംകാട്ടില്‍, ഡോണി മാളേപ്പറമ്പില്‍, എബി തെക്കനാട്ട്, ജോണ്‍ ചക്കാല തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com