യുഎസിൽ വെടിവയ്പിനു ശേഷം പ്രതികൾ മുങ്ങി; ഒരാഴ്ചക്കു ശേഷം പൊലീസ് പിടിയിൽ

Handcuffs | Representational Image | (Photo - Shutterstock / BortN66)
പ്രതീകാത്മക ചിത്രം (Photo - Shutterstock / BortN66)
SHARE

മിനിസോട്ട∙ അമേരിക്കയിലെ ബ്ലൂമിങ്ടണിലെ ഷോപ്പിങ് മാളിൽ വെടിവയ്പ് നടത്തിയ ശേഷം അവിടെ നിന്നു  പൊലീസിന്റെ കണ്ണു വെട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെയും കൂട്ടു പ്രതിയെയും ഷിക്കാഗോയിൽ നിന്നു പിടികൂടി. 21 കാരനായ ഷാമർ ലാർക്ക് സംഭവത്തിൽ പ്രതിയാണെന്നു പൊലീസ് നേരത്തെ മനസിലാക്കിയിരുന്നു. ഇയാളെയും 23കാരൻ  റാഷദ് മേയെയും അറസ്റ്റ് ചെയ്തതായി ഒൗദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15ന് ഷിക്കാഗോയിലെ ബാർബർ ഷോപ്പിൽ നിന്നിറങ്ങി കാറിൽ കയറുമ്പോഴാണ് ഇരുവരും പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു സ്ത്രീയാണു വണ്ടിയോടിച്ചിരുന്നത്. കാർ നിർത്തിച്ച് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു തോക്കും പിടിച്ചെടുത്തു.

സർവകലാശാലയിലെ വെടിവയ്പുമായി ബന്ധപ്പെട്ട് ഇവരുടെ കൂട്ടാളികളായ മറ്റു മൂന്നു പേരെ ഈ ആഴ്ച ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

ഓഗസ്റ്റ് നാലിനാണു ബ്ലൂമിങ്ടൺ സർവകലാശാലയിൽ വെടിവയ്പുണ്ടാകുന്നത്. പേടിച്ചരണ്ട തൊഴിലാളികളും ഇടപാടുകാരും നാനാവശത്തേക്കു ചിതറിയോടുകയും സംഭവത്തെ തുടർന്ന് മാൾ അടച്ചിടുകയും ചെയ്തു. ആളപായം ഉണ്ടായിരുന്നില്ല. രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം വെടിവയ്പിൽ കലാശിക്കുകയായിരുന്നു എന്നാണു പൊലീസ് റിപ്പോർട്ട്. 

English Summary : Mall of America shooting suspects nabbed after one week from Chicago

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}