സമന്വയ എവർ റോളിങ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനു കൊടിയിറങ്ങി

samanwaya
SHARE

ആൽബർട്ട∙ കാനഡയുടെ ‌ ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചു സമന്വയ എവർ റോളിങ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ആൽബർട്ടയിലെ കൊറോണേഷൻ മൈതാനിയിൽ കൊടിയിറങ്ങി.  ടെന്നീസ് ബോൾ ക്രിക്കറ്റിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 3333 ഡോളർ സമ്മാനം സ്പോൺസർ ചെയ്തത് കൈരളി റിയൽറ്റി ഉടമയും റിയലേറ്ററും ആയ ജോഷി മാടശ്ശേരി ആണ്. ആൽബർട്ടയിൽ ആദ്യമായി രണ്ടു ദിവസങ്ങളിൽ നടന്ന മത്സരത്തിൽ 12 ടീമുകൾ പങ്കെടുത്തു.  

പ്രവിശ്യയിലെ വമ്പൻമാർ മാറ്റുരച്ച ക്രിക്കറ്റ് മാമാങ്കത്തിൽ കഴിഞ്ഞ തവണത്തെ ചാംപ്യൻമാരായ എഡ്മിന്റൺ ഈഗിൾസ് കിരീടം നിലനിർത്തി.സമന്വയ സെൻട്രൽ കമ്മറ്റി പ്രസിഡന്റും ലോക കേരളസഭ മെംബറും ആയ ഷാജേഷ് പുരുഷോത്തമനും, സമന്വയ സെൻട്രൽ കമ്മറ്റി മെമ്പറും സംഘാടക സിമതി കൺവീനറും ആയ സോവറിൻ ജോണും കൈരളി റിയൽറ്റി ഉടമയും റിയൽട്ടറുമായ ജോഷി മാടശ്ശേരിയും ചേർന്ന് ഒന്നാം സമ്മാനം ഈഗിൾസ് ക്യാപ്റ്റൻ എൽദോസ് തോമസ്ന് കൈമാറിയപ്പോൾ റിയൽട്ടർ ജിജോ ജോർജ് സ്പോൺസർ ചെയ്യുന്ന 1555 ഡോളറും സമന്വയ റണ്ണർ അപ് ട്രോഫിയും സമന്വയ യൂണിറ്റ് പ്രസിഡന്റ്സുമിത് സുകുമാരൻ , യൂണിറ്റ് സെക്രട്ടറി അനൂപ് പൈലി റിയൽട്ടർ ജിഗോ ജോർജ് എന്നിവർ ചേർന്ന് എഡ്മിന്റൺ ടസ്ക്കേഴ്സിനു കൈമാറി . 

റിയാൽട്ടർ റിങ്കു ജോസഫ് സ്പോൺസർ ചെയ്ത മാൻ ഓഫ് ദി സീരീസ് ട്രോഫിയും പ്രൈസ് money യും edmonton eagles താരം ഷാനി സ്വന്തമാക്കി. സമന്വയ ട്രഷറർ ജോജി മാത്യുവും റിയൽട്ടർ റിങ്കു ജോസഫും ചേർന്ന് സമ്മാനം കൈമാറി യൂറോ മോട്ടോർസ് നൽകുന്ന മാൻ ഓഫ് ദി ഫൈനൽ ട്രോഫിയും പ്രൈസും കരസ്തമാക്കിയത് edmonton eagles താരം ജിനു പീറ്റർ ആണ് ആൽബർട്ട യൂണിറ്റ് ജോയിന്റ് സെക്രെട്ടറി സുമേഷ് നായറും യൂറോ മോട്ടോർസ് ഉടമ സിജോയും ചേർന്ന് സമ്മാനം കൈമാറി കൂടാതെ എല്ലാ player of the match നും പ്രൈസ് മണി കൈരളി റിയൽറ്റി സമ്മാനമായി നൽകി ഗാലറി കാച്ചുകൾക്ക് 50 ഡോളർ വീതം സ്പോൺസർ ചെയ്തത് NCLEX MEDIA ആണ്, ടൂർണമെന്റിനുവേണ്ടി കേരള റെസ്റ്റോറന്റ് ഭക്ഷണം ഒരുക്കിയപ്പോൾ, ഗ്രൗണ്ട് സ്പോൺസർ ചെയ്തത് പൂനം റിയാൽറ്റി ആണ്, റേഡിയോ പാർട്നർ ആഹാ റേഡിയോ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}