‘അതിരുകാണാ തിരുവോണ’വുമായി ട്രൈസ്റ്റേറ്റ് കേരള ഫോറം; 20ന് തിരിതെളിയും

eldose-p-kunnapillil
SHARE

ഫിലഡൽഫിയാ ∙ ‌ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓഗസ്റ്റ് 20ന് ഈ വർഷത്തെ ആദ്യ തിരുവോണാഘോഷം ഇരുപത് സാംസ്കാരിക സംഘടനകളുടെ അണിചേർച്ചയിൽ ഫിലഡൽഫിയയിൽ അരങ്ങുണർത്തുന്നു. അറുപതിനായിരം ഡോളറിന്റെ ആഘോഷ ബജറ്റിലാണ് ലോകത്ത് എല്ലായിടത്തുമുള്ള 2022 ലെ തിരുവോണാഘോഷങ്ങൾക്ക് നാന്ദി കുറിച്ച് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ‘അതിരുകാണാ തിരുവോണം’ കൊണ്ടാടുന്നത്.

സാജൻ വർഗീസ് (ചെയർമാൻ), റോണി വർഗീസ് (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറാർ), ജീമോൻ ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), ബെന്നി കൊട്ടാരത്തിൽ (പ്രോഗ്രാം കോ ഓർഡിനേറ്റർ), വിൻസന്റ് ഇമ്മാനുവേൽ (റിസോഴ്സസ് വൈസ് ചെയർമാൻ), രാജൻ സാമുവേൽ (അവാർഡ് കമ്മിറ്റി ചെയർമാൻ), ആഷാ ആസ്റ്റിൻ (മെഗാ തിരുവാതിരാ സമിതി ചെയർ), ബ്രിജിറ്റ് പാറപ്പുറത്ത്, ബ്രിജിറ്റ് വിൻസന്റ്, സുരേഷ് നായർ (ഘോഷയാത്രാ സംഘാടക സമിതി ചെയർ) എന്നിങ്ങനെ അമ്പതംഗ സംഘാടക സമിതിയാണ് ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം ശിൽപ്പപ്പെടുത്തുന്നത്.

tristate-onam

എൽദോസ് കുന്നപ്പള്ളി എംഎൽഎയെ അതിരുകാണാ തിരുവോണാഘോഷ സമ്മേളനത്തിൽ കേരള പ്രതീക ദീപം അവാർഡ് നൽകി ആദരിക്കുമെന്ന് ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയർമാൻ സാജൻ വർഗീസ് പറഞ്ഞു. എൽദോസ് കുന്നപ്പള്ളി ഏറ്റവും സാധാരണമായ അധ്വാന വർഗ ജീവിത ക്ലേശ സാഹചര്യങ്ങളിൽ നിന്ന് കഠിനാദ്ധ്വാനവും സമൂഹ സേവന മികവും ഈശ്വര ഭക്തിയും പുലർത്തി ശോഭിച്ച യുവവ്യക്തിത്വമാണ് എന്നതാണ് അദ്ദേഹത്തെ ആദരിക്കുന്നതിന് കാരണമെന്ന് ജനറൽ സെക്രട്ടറി റോണി വർഗീസ് പറഞ്ഞു. സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിലും വിവിധ വിഷയങ്ങളിലും കോവിഡ് കാലത്ത് ഉൾപ്പെടെ എംഎൽഎ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് എൽദോസ് കുന്നപ്പള്ളിയെ ആദരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA