പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27ന്

pearland-onam
SHARE

ഹൂസ്റ്റൺ ∙ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.30ന് ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ചാണ് (5810, Alemda Genoa road, Houston, TX 77048) പരിപാടി. മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന നിരവധി പരിപാടികളോടെയാണ് ആഘോഷം. ചടങ്ങിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാഥിതിയായിരിയ്ക്കും. 

കേരളത്തിന്റെ തനതു കലാരൂപങ്ങളായ ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത് തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും. 26 ഇനങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ്‌ ഒരുക്കിയിക്കുന്നത്.

തദവസരത്തിൽ 25–ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ, ഈ വർഷം ഗ്രാഡ്യൂവേഷൻ പൂർത്തീകരിച്ച കുട്ടികൾ, ബസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ, ദി മോസ്റ്റ് സീനിയർ സിറ്റിസൺ എന്നിവരെ മൊമെന്റോ നൽകി ആദരിക്കുമെന്ന് എഫ്‌പിഎംസി പ്രസിഡന്റ് ജോമോൻ എടയാടി അറിയിച്ചു. 

അടുത്തിടെ നടത്തിയ പിക്നിക് വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഓണാഘോഷത്തിന്റെ സ്പോൺസർമാരായി സഹകരിക്കുന്ന സ്ട്രൈഡ് റിയൽ എസ്റ്റേറ്റ്, പെയർലാൻഡ് ഹലാൽ മീറ്റ് ആൻഡ് ഗ്രോസറീസ്, ആർവിഎസ് ഇൻഷുറൻസ്, ജോബിൻ ആൻഡ് പ്രിയൻ റിയൽ എസ്റ്റേറ്റ് ടീം, അപ്ന ബസാർ മിസ്സോറി സിറ്റി, പ്രോംപ്റ്റ് റിയൽറ്റി ആൻഡ് മോർട്ടഗേജ്സ്, ബിഗ് ബോട്ടിൽ ലിക്കർ സ്റ്റോർ, വൈസർ സ്കൈ ട്രാവെൽസ് ആൻഡ് ടൂർസ് തുടങ്ങിയവരേയും പ്രസിഡണ്ട് ജോമോൻ എടയാടി, സെക്രട്ടറി സാം തോമസ്, സുനിൽ കുമാർ കുട്ടൻ എന്നിവർ നന്ദി അറിയിച്ചു. 

എല്ലാ എഫ്‍പിഎംസി കുടുംബാംഗങ്ങളെയും എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ ഓണാഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ എടയാടി - 832 633 2377, സാം തോമസ് - 330 554 5307, സുനിൽകുമാർ കുട്ടൻ - 985 640 9673.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}