ADVERTISEMENT

ഫോട്ടവർത്ത് ∙ ഡ്രോൺ ഉപയോഗിച്ച് ജയിലിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ബ്രയന്റ് ലിരെ ഹെൻഡേഴ്‌സനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച സ്മിത്ത് വിലയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് യുഎസ് നോർത്ത്  ഡിസ്ട്രിക്ട് ഓഫ് ടെക്സസ് അറ്റോർണി അറിയിച്ചു. നിരോധിക്കപ്പെട്ട വസ്തുക്കൾ ജയിലിലേക്ക് കടത്താൻ ശ്രമിച്ചെന്നും എയർ മാൻ സർട്ടിഫിക്കറ്റ് ഇല്ലാതെ എയർമാന്റെ ചുമതലകൾ നിർവഹിച്ചു എന്നും ഇയാൾക്കെതിരെ ചുമത്തിയ കേസിൽ ചൂണ്ടിക്കാണിക്കുന്നു.

മേയ് നാലിനാണ് ഡ്രോണിനോട്  ചേർത്ത്  ബന്ധിച്ച പാക്കേജ് ജയിൽ അധികൃതർ പിടികൂടിയത്. 87 ഗ്രാം ലഹരിമരുന്ന് 2 പ്രീപെയ്ഡ് സ്മാർട്ട്ഫോൺ, 9 എം പി ത്രീ പ്ലെയർ  എന്നിവയായിരുന്നു പായ്ക്കറ്റിൽ നിറച്ചിരുന്നത്. സംഭവം നടന്ന ദിവസം ജയിലിനു സമീപമുള്ള  ഹൈസ്കൂളിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഒരാൾ ചുവന്ന വാഹനത്തിൽ  നിന്നും പുറത്ത് ഇറങ്ങുന്നതും ജയിലിന് നേരെ ഡ്രോൺ അയക്കുന്നതും തുടർന്ന് അതേ വാഹനത്തിൽ കയറി രക്ഷപ്പെടുന്നതും വ്യക്തമായി  പറഞ്ഞിരുന്നു.

 രണ്ടാഴ്ചകയ്ക്കു ശേഷം ഈ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി ഹെൻഡേഴ്‌സന്റെ  ഡെബിറ്റ് കാർഡ്, ഡ്രോൺ കൺട്രോളർ എന്നിവ ഈ വാഹനത്തിൽ നിന്നും പൊലീസ് കണ്ടെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പൊലീസ് പിടിയിലായത് കുറ്റം തെളിഞ്ഞാൽ 45 വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com