ADVERTISEMENT

ലണ്ടൻ ∙ കനേഡിയൻ മലയാളികളുടെ ഈ വർഷത്തെ ആദ്യ ഓണാഘോഷം പ്രമുഖ തൊഴിലാളി സംഘടനയായ കേരളാ ട്രക്കേഴ്സ് ഇൻ കാനഡയുടെ (കെടിസി) നേതൃത്വത്തിൽ നടന്നു. വടംവലി, തിരുവാതിരകളി മത്സരങ്ങളും ചെണ്ട മേളവും അംഗങ്ങൾക്കായുള്ള ഓണക്കോടി വിതരണവും ഉൾപ്പടെ വിപുലമായ പരിപാടിയാണ് ഒരുക്കിയത്. 

 

onam-ktc

ആയിരത്തോളം പേർ പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ടും കാനഡയുടെ ചരിത്രത്തിൽ ഏറ്റവുമധികം സ്ത്രീകൾ പങ്കെടുത്ത തിരുവാതിരകളിയിലൂടെയും ശ്രദ്ധേയമായി. നൂറോളം സ്ത്രീകളാണ് മെഗാ  ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമായ തിരുവാതിരകളിയിൽ പങ്കെടുത്തത്.

 

 

പ്രമുഖ ടീമുകൾ പങ്കെടുത്ത വടം വലി മത്സരത്തിൽ കോട്ടയം ബ്രദേഴ്സ് കാനഡ (കെബിസി) ഒന്നാം സമ്മാനവും ടീം ഗ്ലാഡിയേറ്റേഴ്സ് രണ്ടാം സമ്മാനവും നേടി. ലണ്ടൻ ടൈഗേഴ്സ്, കനേഡിയൻ ലയൺസ് എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനംകകാരായി. തിരുവാതിര കളി മത്സരത്തിൽ ടീം ധ്വനി (ഗ്ലാഡിയേറ്റേഴ്സ്) ഒന്നാം സ്ഥാനവും, ടീം മയൂര ( കനേഡിയൻ ലയൺസ്) രണ്ടാം സ്ഥാനവും, ടീം നക്ഷത്ര (കോട്ടയം ബ്രദേഴ്സ് കാനഡ) മൂന്നാം സ്ഥാനവും നേടി. 

 

ഓണാഘോഷ പരിപാടി വിജയമാക്കിയവർക്ക് പ്രസിഡന്റ് സുരേഷ് നാരായണനും സെക്രട്ടറി റെജിമോനും നന്ദി അറിയിച്ചു. അരുൺ ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. റിയൽറ്റർ സാംസൺ ആന്റണി ആയിരുന്നു മെഗാ സ്പോൺസർ. മെംബേഴ്സ് പ്രിവിലജ് കാർഡ് പ്രഥമ അംഗം സൽജൻ പ്ലാമൂട്ടിൽ ജോണിനു കൈമാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com