സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

south-indian-chamber-of-commerce
SHARE

ഹൂസ്റ്റൺ∙ യുഎസിലെ ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യൻ വ്യവസായികളുടെ സംഘടനയായ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്കു ചടങ്ങിൽ ആദരം അർപ്പിച്ചു. മതേതരത്വവും സാഹോദര്യവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിച്ചു രാജ്യം മുന്നേറട്ടെയെന്നു ചടങ്ങ് ആശംസിച്ചു.

പ്രസിഡന്റ് ജിജി ഓലിക്കൻ പരിപാടികൾക്ക്  നേതൃത്വം നൽകി. സെക്രട്ടറി ഡോ. ജോർജ്  കാക്കനാട്ട്, ഫിനാൻസ് ഡയറക്ടർ ജിജു കുളങ്ങര, എക്സിക്യൂട്ടീവ്  ഡയറക്ടർ ബേബി മണക്കുന്നേൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു. 

പത്തു വർഷം മുൻപ് ഹൂസ്റ്റണിൽ ആണ് സംഘടന രൂപം കൊണ്ടത്. പത്താം വാർഷിക ആഘോഷങ്ങൾ സെപ്റ്റംബർ 11 ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും പ്രമുഖ ബിസിനസുകാർ ആഘോഷത്തിൽ പങ്കെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}