ഈപ്പന്‍ മാത്യൂ അന്തരിച്ചു

eapen-mathew-obit
SHARE

ഫിലഡല്‍ഫിയ∙ ഓമന മാത്യൂവിന്‍റെ പ്രിയ ഭര്‍ത്താവും അയിരൂര്‍ മലയാറ്റൂര്‍ പരുവാനിക്കല്‍ കുടുബാംഗവും പരേതരായ പി.എം  ഈപ്പന്‍, അമ്മണി ഈപ്പന്‍റെ പുത്രനുമായ ഈപ്പന്‍ മാത്യൂ(ജോസ്) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു.

മക്കള്‍: നാദിയ മടേയ്ക്കല്‍, നവീന ജോണ്‍സണ്‍, നിരൂപ് മാത്യൂ

മരുമക്കള്‍: ബിനു, വിമല്‍, ജെയ്മി

കൊച്ചുമക്കള്‍: ജെയ്ഡന്‍, ഗബ്രിയല്ല, ജോര്‍ഡന്‍, ഐസയ, കെയില, ജോഹാന്‍, ജൂഡ്, ആലിയ.

സഹോദരങ്ങള്‍: പരേതരായ പി.ഇ. എബ്രാഹം (തമ്പി), തോമസ് ഈപ്പന്‍ (രാജൂ) 

സഹോദരി: പരേതയായ ശാന്തമ്മ ജേക്കബ്

ഫിലഡല്‍ഫിയയിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഈപ്പന്‍ മാത്യൂവിന്‍റെ  വേര്‍പാടില്‍ പമ്പ മലയാളി അസ്സോസിയേഷന്‍ അനുശോചിച്ചു. പമ്പ മലയാളി അസ്സോസിയേഷന്‍റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളും ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറുമായിരുന്നു ഈപ്പന്‍ മാത്യൂ. പമ്പ മലയാളി അസ്സോസിയേഷന്‍റെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും പമ്പയുടെ സാമുഹിക ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഈപ്പന്‍ മാത്യൂവിന്‍റെ വേര്‍പാടിലുള്ള അനുശോചനവും ദുഃഖവും രേഖപ്പെടുത്തുകയാണെന്നു പമ്പയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു. 

പൊതുദര്‍ശനം ആഗസ്റ്റ് 21 ഞായറാഴ്ച  വൈകിട്ട് 6:30 മുതല്‍ 8:30 വരെ അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളി. സംസ്ക്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 22 തിങ്കളാഴ്ച 9:00 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളിയില്‍ ആരംഭിച്ചു ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍ 

വാർത്ത∙ ജോര്‍ജ് ഓലിക്കല്‍

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}