ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് സ്വീകരണം

Baselios-marthoma-mathews-III
SHARE

ഹൂസ്റ്റൺ∙ രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ രാജകിയ വരവേൽപ്പ് നൽകുന്നു. കിഴക്കിന്റെ കത്തോലിക്കയും, മലങ്കര മെത്രാപോലീത്തയുമായി സ്ഥാനം ഏറ്റശേഷം ആദ്യമായാണ് പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അമേരിക്ക സന്ദർശിക്കുന്നത്. 

സെപ്റ്റംബർ 19 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹൂസ്റ്റൺ ജോർജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദീകരും, വിശ്വാസികളും ചേർന്നു ഊഷ്മളമായ സ്വീകരണം നൽകും. തുടർന്ന് ഹൂസ്റ്റൺ ബീസ്‌ലിയിലുള്ള സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ കാതോലിക്കാ ബാവ ചൊവ്വാഴ്ച രാവിലെ ഭദ്രാസന അരമന ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കും. 20 -ന് ചൊവ്വാഴ്ച വൈകിട്ട് 6 -മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ സന്ധ്യാ നമസ്കാരവും, തുടർന്ന് സ്വീകരണ ഘോഷയാത്രയും, സ്വീകരണ സമ്മേളനവും നടക്കും. സ്വീകരണ സമ്മേളനത്തിൽ ഭദ്രാസന സഹായ മെത്രാപോലീത്ത  ഡോ.സഖറിയാസ് മാർ അപ്രേം അധ്യക്ഷത വഹിക്കും.

പരിശുദ്ധ കാതോലിക്ക ബാവയെ സ്വീകരിക്കുന്നതിനായി ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് ജോർജ്ജ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഫാ. പി എം ചെറിയാൻ, ഫാ.മാത്തുക്കുട്ടി വർഗീസ്, ഫാ.ജേക്ക് കുര്യൻ,ഫാ.ബിജോയ് സഖറിയ, ഫാ സന്തോഷ് വർഗീസ്, ഫാ.രാജേഷ് കെ ജോൺ, ഫാ.ക്രിസ്റ്റഫർ മാത്യു, ഫാ.ജോൺസൺ പുഞ്ചക്കോണം, മനോജ് മാത്യു, മാത്യു മുണ്ടക്കൽ, തോമസ് പൂവത്തൂർ, ശ്രീ.നൈനാൻ വീട്ടിനാൽ, എൽദോ പീറ്റർ, തോമസ് ഐപ്പ്, ഷാജി പുളിമൂട്ടിൽ, ഷെറി തോമസ്, ചാർളി പടനിലം, രാജേഷ് സ്കറിയ, ഷൈജു, റ്റോബി എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA