ചുട്ടുപൊള്ളുന്ന വെയിലിൽ കുട്ടികളെ കാറിൽ തനിച്ചാക്കി പോയി; അമ്മ അറസ്റ്റിൽ

elizabeth-babb
SHARE

ഒക്‌ലഹോമ ∙ പുറത്തു ചുട്ടുപൊള്ളുന്ന വെയിലുളളപ്പോൾ രണ്ടു വയസ്സുള്ള രണ്ടു കുട്ടികളെ  കാറിനകത്തു തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. ഞായറാഴ്ച വാൾമാർട്ടിന്റെ കാർ പാർക്കിങ്ങിലായിരുന്നു സംഭവം. എലിസബത്ത് ബാബ്(29) എന്ന യുവതിയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. നിരുത്തരവാദപരമായി കുട്ടികളെ കാറിൽ തനിച്ചിരുത്തിയതിനാണു കേസ്.

ഉച്ചതിരിഞ്ഞു 2.22 ന് പാർക്കിങ്ങ് ലോട്ടിൽ കാർ ഇട്ടശേഷം മാതാവ് പുറത്തു പോകുന്നതും 2.28ന് തിരിച്ചു വരുന്നതും അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇവർ പുറത്തുപോയ ഉടനെ അതുവഴി വന്ന ഒരാൾ കാറിന്റെ സൺറൂഫ് തുറന്നിരിക്കുന്നതു കണ്ടു നോക്കിയപ്പോൾ അകത്തു രണ്ടു കുട്ടികൾ ചൂടേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടെത്തുകയായിരുന്നു.  ഇയാൾ ഉടൻ തന്നെ റൂഫിനുള്ളിലൂടെ കടന്നു കാറിന്റെ പിൻസീറ്റിൽ ബെൽറ്റിട്ട‌് ഇരുത്തിയിരുന്ന രണ്ടു കുട്ടികളേയും പുറത്തെടുത്തു തന്റെ  കാറിലേക്കു കൊണ്ടുവന്നു. കാർ ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നു എന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. ഡിഎച്ച്എസും ഒക്‌ലഹോമ പൊലീസ് ഡിപ്പാർട്മെന്റും അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചു. കുട്ടികളെ മെഡിക്കൽ ഇവാലുവേഷനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.

English Summary :Mother arrested after children found unresponsive in hot car parked at Walmart

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}