ഓർമാ ഇന്റർനാഷണൽ  2023 ഓഗസ്റ്റ് 15 വരെ  ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കും

orma
SHARE

ന്യൂയോർക്ക്∙ ഓർമാ ഇന്റർനാഷണൽ  2023 ഓഗസ്റ്റ് 15 വരെ വിവിധ പരിപാടികളോടെ  ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കും.

orma-1

നാലു മാസം ദൈർഘ്യത്തിലുള്ള മൂന്നു ഘട്ട രാജ്യാന്തര പ്രസംഗ മത്സരം, രാജ്യാന്തര ഏകാങ്ക നാടക മത്സരം, നൃത്ത മത്സരം, രാജ്യാന്തര കൺവൻഷൻ എന്നീ നാലു പ്രധാന ഇവന്റുകളെ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളാണ് ഭാരത സ്വതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷമായി 2023 ഓഗസ്റ്റ് 15 വരെ നടത്തുക. 

orma-2

ഓർമ ഇന്റർനാഷണൽ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രസിഡന്റ് ജോർജ് നടവയൽ ഹർ ഘർ തിരംഗയുടെ ഭാഗമായി ഫിലഡൽഫിയയിൽ നടന്ന ഭാരത ദേശീയ പതാകാ വന്ദന സമ്മേളനത്തിൽ വിശദമാക്കി. ഓർമാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ഭാരത ദേശീയ പതാക ഉയർത്തി.

orma-3

ഓർമ്മ ഇന്റർനാഷനൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് ജോർജ് അമ്പാട്ട്, ടിജോ ഇഗ്നേഷ്യസ് പറപ്പുള്ളി (സെക്രട്ടറി), സിബിച്ചൻ മുക്കാടൻ ( ജോയിന്റ് സെക്രട്ടറി), ഷാജി മിറ്റത്താനി (ജോയിൻ്റ് ട്രഷറാർ), സേവ്യർ ആൻ്റണി ( ആട്സ് കൺവീനർ),  എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു പ്രസംഗിച്ചു. 

ഓർമ ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് അല്ലി ജോസഫ്, ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ, ട്രസ്റ്റി ബോർഡ് സെക്രട്ടറി ജോയ് പി വി,  പൊളിറ്റിക്കൽ അഫയേഴ്സ് ചെയർമാൻ റജിമോൻ കുര്യാക്കോസ് എന്നിവർ വിവിധ രാജ്യങ്ങളിൽ നിന്ന് സൂം മീഡിയയിലൂടെ ആഘോഷത്തിൽ സന്ദേശം നൽകി.‌

orma-4

നന്മകൾ സുരഭിലമാക്കിയ, ഗതകാല കേരള കുടുംബമൂല്യങ്ങൾ, അന്യം നിൽക്കരുതെന്നത് ലക്ഷ്യമാക്കി, ഒരേ തൂവൽ പക്ഷികളെപ്പോലെ പ്രവർത്തിക്കുന്ന, രാജ്യാന്തര മലയാളികളുടെ നിത്യനവ്യ വേദിയാണ്, ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ ഇന്റർനാഷനൽ എന്ന, ഓർമാ ഇന്റർനാഷണൽ.

orma-5

മന്ത്രി റോഷി അഗസ്റ്റിൻ, ഡോ. എം വി. പിള്ള,  എന്നിവരാണ് ഓർമ ഇന്റർനാഷനൽ രക്ഷാധികാരികൾ. മുൻ കേന്ദ്ര സഹ മന്ത്രി എം.എം. ജേക്കബ് രക്ഷാധികാരിയായിരുന്നു. വിവിധ രാജ്യങ്ങളിൽ ഓർമ്മാ ഇന്റർനാഷനൽ പ്രവിൻസുകളും ചാപ്റ്ററുകളും പ്രവർത്തിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA