കെ.എ. തോമസ് ഡാലസിൽ അന്തരിച്ചു

ka-thomas-dallas
SHARE

ഡാലസ് ∙ പത്തനംത്തിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ. തോമസ് (ജോർജ്‌കുട്ടി 75) ചൊവ്വാഴ്ച്ച വൈകിട്ട് ഡാലസിലുള്ള സ്വവസതിയിൽ അന്തരിച്ചു. തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ കുടുംബാംഗമായ റിട്ട. രജിസ്ട്രേഡ് നഴ്‌സ് ശോശാമ്മ തോമസ് ആണ് ഭാര്യ. അമേരിക്കയിൽ നിന്ന് ആദ്യമായി മാർത്തോമ്മ സഭയുടെ വൈദീക ശുശ്രുഷയിൽ പ്രവേശിച്ച റവ.റോയ് തോമസാണ് മകൻ. ഡോ. ഫെയ് സൈമൺ മകളും. ഡോ. റേച്ചൽ തോമസ്, ഡോ.വിനു സൈമൺ എന്നിവർ മരുമക്കളുമാണ്. 

കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നു മാത്തമാറ്റിക്സിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം 1971 ഡിസംബറിൽ അമേരിക്കയിൽ കുടിയേറി. ഡാലസിലെ പ്രമുഖ ഹോസ്പിറ്റൽ ആയ പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജി മാനേജർ ആയി വിരമിച്ചു. ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവകാംഗമാണ്.

അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാന്റെ സഹോദരി ഭർത്താവാണ്. സംസ്കാര ശുശ്രുഷയുടെ ക്രമീകരണങ്ങൾ പിന്നീട്.

വാർത്ത: ഷാജീ രാമപുരം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA