പ്രഫ. ഗോപിനാഥ് മുതുകാടിന് ഷിക്കാഗോ മലയാളി അസോസിയേഷൻ സ്വീകരണം നൽകുന്നു

Gopinath-Muthukad
ഗോപിനാഥ് മുതുകാട്
SHARE

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാടിന് സ്വീകരണം നൽകുന്നു. വിവിധ സ്റ്റേജുകളിലായി എണ്ണായിരത്തിൽ പരം മാജിക് ഷോകൾ നടത്തി  ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിയാണ് ഗോപിനാഥ് മുതുകാട്. 

ഇപ്പോൾ അദ്ദേഹം പ്രൊഫഷണൽ മാജിക് ഷോകൾ നിർത്തി വച്ച് തന്റെ കഴിവും സമയവും സമ്പത്തും മുഴുവൻ കേരളത്തിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി വിനിയോഗിക്കുകയാണ്. 2019 ൽ അവർക്കുവേണ്ടി ഒരു ആർട്ട് സെന്റർ തന്നെ അദ്ദേഹം ആരംഭിച്ചു. കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് പല തരത്തിൽ മാജിക് പരിശീലിപ്പിച്ച് സ്വയം പര്യാപ്തരായി സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുകയാണ് ഈ ആർട്ട് സെന്ററിലൂടെ.

ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രഫ. ഗോപിനാഥ് മുതുകാട് തന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിശദീകരിക്കുന്നതാണ്. ഈ പരിപാടിയുടെ ജനറൽ കോർഡിനേറ്റർ ജോർജ് മൊളാക്കലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA