നിഴലാട്ടം: നാടകം ഒക്ടോബർ 8 ശനിയാഴ്ച

nizhalattom1
SHARE

ന്യൂയോർക്ക് ∙ ഫൈൻ ആർട്സ് മലയാളം ക്ലബിന്റെ ഏറ്റവും പുതിയ നാടകം ‘നിഴലാട്ടം’ ഒക്ടോബർ 8 ശനിയാഴ്ച വൈകിട്ട് 2 മണിക്ക് അരങ്ങേറും. ടീനെക്കിലെ ബഞ്ചമിൻ ഫ്രാങ്ക്‌ലിൻ മിഡിൽ സ്കൂൾ ഓഡിറ്റോറിയമാണ് വേദി. പ്രവേശനം പാസ് മൂലമാണെന്ന് പ്രസിഡന്റ് ജോൺ സഖറിയ (ക്രിസ്റ്റി), സെക്രട്ടറി റ്റീനോ തോമസ്, ട്രഷറർ എഡിസൺ ഏബ്രഹാം എന്നിവർ അറിയിച്ചു.

കലാരംഗത്ത് 21 വര്‍‍ഷം പൂർത്തിയാക്കിയ ക്ലബിന്റെ 26–ാമത് കലോപഹാരമാണ് ഈ നാടകം പ്രശസ്ത നാടകകൃത്ത് വി. ആര്‍. സുരേന്ദ്രനാണ് കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സംവിധാനം ര‍ഞ്ചി കൊച്ചുമ്മൻ, രംഗത്ത് റോയ് മാത്യു, സണ്ണി റാന്നി, സജിനി സഖറിയ, ഷൈനി ഏബ്രഹാം, ജോസ്കുട്ടി വലിയകല്ലുങ്കൽ, ഷിബു ഫിലിപ്പ്, റ്റീനോ തോമസ്, മെറിൻ ടെസ്, എഡിസൺ ഏബ്രഹാം, ജയൻ ജോസഫ് എന്നിവർ.

ജോൺ സഖറിയ (ക്രിസ്റ്റി), ജിജി ഏബ്രഹാം, റീന മാത്യു, ജോർജ് തുമ്പയിൽ, ചാക്കോ ടി. ജോൺ എന്നിവരും മറ്റു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. രക്ഷാധികാരി പി. ടി. ചാക്കോയുടെ നേതൃത്വത്തില്‍ മുൻ പ്രസിഡന്റുമാരായ ഉണ്ണികൃഷ്ണൻ നായർ, സിബി ഡേവിഡ് എന്നിവരും കമ്മിറ്റി അംഗങ്ങളായ ജോർജ് മുണ്ടൻചിറ, ദേവസി പാലാട്ടി എന്നിവരും പ്രവർത്തിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA