ADVERTISEMENT

സാൻഫ്രാൻസിസ്‌കോ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും  ഓഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം  വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി.

ഒഐസിസി യുഎസ്എ നാഷനൽ വൈസ് ചെയർമാൻ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ  ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകൾ ആരംഭിച്ചു. പ്രസിഡന്റ് അനിൽ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. വന്നു ചേർന്ന ഏവരെയും അനിൽ ജോസഫ് സ്വാഗതം ചെയ്തു. തുടർന്ന്  ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 

independence-day1

ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ തോമസ് പട്ടർമഡ്, ബിനോയ് ജോർജ്, ട്രഷറർ സജി ജോർജ്‌ എന്നിവരും ആശംസകൾ അർപ്പിച്ചു.

ഒഐസിസിയുഎസ്എ നാഷനൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, വൈസ് ചെയർമാൻ ജോബി ജോർജ് എന്നിവർ മറ്റു നഗരങ്ങളിൽ നിന്നും ടെലിഫോണിൽ കൂടി ആശംസകൾ അറിയിച്ചു.  ഒഐസിസി യുഎസ്എയുടെ വളർച്ചയിൽ സാൻഫ്രാൻസിസ്‌കോ ചാപ്റ്റർ ഒരു പുതിയ ഉണർവും  ഊർജവും നൽകുന്നുവെന്ന് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ദേശീയ ഭാരവാഹികൾ പറഞ്ഞു.

സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ ഭാരവാഹികൾ:

independence-day

പ്രസിഡന്റ് : അനിൽ ജോസഫ് മാത്യു. ജനറൽ സെക്രട്ടറി ജോമോൻ ജോസ്ട്ര. ഷറർ സജി ജോർജ്‌ കണ്ണോത്ത്‌കുടി. വൈസ് പ്രസിഡന്റുമാർ : ബിനോയ് ജോർജ്‌, തോമസ് പട്ടർമഡ്. സെക്രട്ടറി: ജോഷ് കോശി  ജോയിന്റ് ട്രഷറർ : റെനി അലക്സാണ്ടർ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:  റോയ് ഫിലിപ്പ്, ഐസക്ക് ഫിലിപ്പ്, ഏബ്രഹാം ചെറുകര, തോമസ് ജോർജ് (രാജു) ,ഡോ.മോൻസി സ്കറിയ, മനു പെരിഞ്ഞേലിൽ, ക്ലീറ്റസ് മഞ്ഞൂരാൻ, റഞ്ജി തോമസ് മുപ്പതിയിൽ, ഇ.ജി. ജോയ്, റോയ് എബ്രഹാം,ബിനേഷ് വർഗീസ്,തോമസ് വർഗീസ്  (രാജൻ)              

സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഒഐസിസി യൂഎസ്എ നാഷനൽ കമ്മിറ്റി  വൈസ് ചെയർമാൻ ഡോ.ചേക്കോട്ട് രാധാകൃഷ്ണനും സൈബർ ആൻഡ് സോഷ്യൽ മീഡിയ ചെയർമാൻ ടോം തരകനും വെസ്റ്റേൺ റീജിയൻ സെക്രട്ടറിയായ സജി ചേന്നോത്തും ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

സമ്മേളനത്തിൽ ചാപ്റ്റർ ജനറൽ സെക്രട്ടറി ജോമോൻ ജോസ് നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com