ADVERTISEMENT

ഡാലസ് ∙ പത്തനംതിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ – 86) ഡാലസിൽ അന്തരിച്ചു. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി ജോൺ (ഇരുവരും ഡാലസ്). 

മരുമക്കൾ: ഡോ.പ്രിയ ജോൺസ്, ജിൽ, ആൽഫ്രഡ്‌ പെരേര. കൊച്ചുമക്കൾ: ജോർജീന, ഹാന, ജാസ്മിൻ.

 

കോഴിക്കോട് പയ്യോളി ഗവ.ഹൈസ്കൂൾ, മലേഷ്യ എന്നിവിടങ്ങളിൽ ദീർഘനാൾ അധ്യാപകനായിരുന്നു. 1984 മുതൽ അമേരിക്കയിലെ സാനൻറ്റോണിയോ, ഇർവിങ് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിൽ ഫിസിക്സ് അധ്യാപകനും, വേൾഡ് മലയാളി കൗൺസിലിന്റെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയും ആയിരുന്നു. 

 

പൊതുദർശനം ഓഗസ്റ്റ്  21 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മുതൽ 6 വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W. Frankford Rd, Carrollton, Tx 75007) നടക്കും. ഓഗസ്റ്റ് 22 തിങ്കൾ രാവിലെ 9 മുതൽ ഡാലസ് കാരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന  സംസ്കാര ശുശ്രുഷയ്ക്ക് ശേഷം  കോപ്പൽ റോളിങ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ  (400 Freeport Pkwy, Coppell, Tx 75019) സംസ്കാരം നടക്കും.

സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :-ഫിൽജി ജോൺ  901 832 6650

 

വാർത്ത ∙  ഷാജീ രാമപുരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com