ADVERTISEMENT

ന്യൂയോർക്ക് ∙ ‘ഓണം’ എന്നു കേട്ടാൽ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന ഒത്തിരി ചിന്തകൾ ഉണ്ട് . അതിൽ സ്ഥാനം കൊണ്ട് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഓണസദ്യ . ഈ മാസം ഓഗസ്റ്റ് 20 ന് ട്രൈസ്റ്റേറ്റ് കേരള ഫോറം അമേരിക്കൻ മലയാളികൾക്കായി ഒരുക്കുന്നത് അനവധി സദ്യകളാണ്.അവിടെ കായികപരമായ സദ്യകൾ ഒരുക്കിയിട്ടുണ്ട്, കലാ, സാഹിത്യ, സാംസ്കാരിക സദ്യകളും ഉണ്ട് .

 

ഓണത്തിന് ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് വടംവലി . ഇക്കൊല്ലം ഷിക്കാഗോ, ബോസ്റ്റൺ , ന്യൂയോർക്ക് എന്നിവിടങ്ങളിലെ ദേശീയ ടീം അംഗങ്ങൾ നയിക്കുന്ന വടം വലി കാണാൻ നിരവധി ആളുകൾ ക്യാൻസ്റ്റാറ്റർ വോക്‌ഫെസ്റ്റിന്റെ പുൽത്തകിടിയിൽ ഒത്തുകൂടും . വടം വലിയുന്നതോടെ കാഴ്ചക്കാരുടെ ശരീരവും വലിഞ്ഞുമുറുകും.ആയിരക്കണക്കിന് ആളുകളുടെ ആർപ്പോ ഇർറോ വിളികൾ ഉയരുമ്പോൾ ഓണസദ്യക്ക് മുൻപുള്ള കായിക മാമാങ്ക സദ്യ പൊടിപൊടിക്കുമെന്നുറപ്പ് .

onam-fest1

 

പിന്നീടുള്ള സദ്യ ഒരുക്കുന്നത് സുപ്രസിദ്ധ പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന ടീമാണ്. പിന്നണി ഗായകനായി മുപ്പത് വർഷം പൂർത്തിയാക്കുകയാണ് ബിജു നാരായണൻ.

 

യഥാർഥ സദ്യയ്ക്ക് മുൻപുള്ള സദ്യകൾ ഇത് കൂടാതെ നിരവധിയാണ്. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ സംഘാടക സമിതിക്കാർ നമുക്കായി ഒരുക്കിടയിട്ടുള്ളത് വിവിധ തരം നൃത്തനൃത്യങ്ങൾ ,മെഗാ തിരുവാതിര, ചെണ്ടമേളം , വടംവലി, പാരമ്പര്യ വേഷവിധാനത്തിൽ ഒരുങ്ങിയെത്തുന്ന ദമ്പതികൾക്കുള്ള മത്സരം, സമൂഹത്തിലെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങ് , കർഷക അവാർഡ്, തെയ്യം കഥകളി , ഓട്ടൻതുള്ളൽ , കലാസാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവരെ ആദരിക്കൽ എന്നിങ്ങനെ പോകുന്നു വൈവിധ്യമാർന്ന പരിപാടികൾ .

 

പിന്നീടാണ് കൊതിയൂറുന്ന യഥാർഥ സദ്യ . ഓണക്കാലത്തെ ഓർമ്മപ്പെടുത്തുന്ന ഉപ്പേരി, പപ്പടം , പഴം , പായസം തുടങ്ങി തനി നാടൻ വിഭവങ്ങളുമായി സിത്താർ പാലസ് ന്യൂജഴ്‌സി ഒരുക്കുന്ന വിഭവസമൃദ്ധമായ സദ്യ കഴിച്ച് പിരിയുമ്പോൾ നമ്മൾ തീർച്ചയായും പരസ്പരം പറയും ' ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണം ', ഹായ് ബഹുകേമം ' എന്ന് .

 

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയാണ് മുഖ്യഅതിഥി . നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട എം എൽ എ ട്രൈസ്റ്റേറ് കേരള ഫോറത്തിന്റെ ആദരവ് ഏറ്റുവാങ്ങും. ഇതിന്റെ എല്ലാ തരത്തിലുമുള്ള മുൻ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ സാജൻ വർഗീസ് പറഞ്ഞു . അമേരിക്കൻ മലയാളികളുടെ മഹത്തായ ഈ ഓണാഘോഷത്തിലേക്ക് ഇതര സംഘടനകളെയും അദ്ദേഹം സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. സാജൻ വർഗീസ് (ചെയർമാൻ), റോണി വർഗീസ് (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ ( ട്രഷറാർ), ജീ മോൻ ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), ബെന്നി കൊട്ടാരത്തിൽ ( പ്രോഗ്രാം കോഓർഡിനേറ്റർ), വിൻസന്റ് ഇമ്മാനുവേൽ ( ജനറൽ കോഓർഡിനേറ്റർ), രാജൻ സാമുവേൽ ( അവാർഡ് കമ്മിറ്റി ചെയർമാൻ), ആഷാ ആസ്റ്റിൻ ( മെഗാ തിരുവാതിരാ സമിതി ചെയർ), ബ്രിജിറ്റ് പാറപ്പുറത്ത് , ബ്രിജിറ്റ് വിൻസൻ്റ്, സുരേഷ് നായർ ( ഘോഷയാത്രാ സംഘാടക സമിതി ചെയർ) എന്നിങ്ങനെ അമ്പതംഗ സംഘാടക സമിതിയാണ് ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com