ADVERTISEMENT

ഒന്റാറിയോ ∙ ഗ്രാൻഡ് റിവർ ടസ്കേഴ്സ് സ്പോർട്സ് ക്ലബ് സങ്കടിപ്പിച്ച ഹാർഡ് ടെന്നീസ് ബോൾ ടൂർണമെന്റ് ആയ ടസ്കേഴ്സ് കപ്പ് 2022  ഓഗസ്റ്റ് 13, 14 തീയതികളിൽ കാനഡയിലെ ഒന്റാറിയോ പ്രൊവിൻസിലുള്ള ഗുൽഫിൽ നടന്നു. രണ്ടു ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ ഇരുപതോളം ടീമുകൾ പങ്കെടുത്തു.

 

tuskers-family

ജെയ്ബു ജോസഫ്, നെൽസൺ മാത്യു (Realty Executives Edge) സ്പോൺസർ ചെയ്ത 3,000 ഡോളർ ക്യാഷ് പ്രൈസ് കരസ്ഥമാക്കി ചാംപ്യൻഷിപ് നേടിയത് ഫീനിക്സ് കേരള ടീം ആണ്. റണ്ണർ അപ്പ് ആയ കേരള നൈറ്റ് റൈഡേഴ്സ്, സതീഷ് ദയാനന്ദൻ (Dayanandan Law Office, Cambridge) സ്പോൺസർ ചെയ്ത 1,111 ഡോളർ ക്യാഷ് പ്രൈസ് സ്വന്തമാക്കി.  മാൻ ഓഫ് ദ മാച്ച് അവാർഡ് സ്പോൺസർ ചെയ്തത് ഗുൽഫിൽ തന്നെ ഉള്ള  Norfolk Wellness Center ആണ്.

 

അലക്സ് തോമസ്, പ്രൈം അക്കൗണ്ടിങ് സ്പോൺസർ ചെയ്ത മാൻ ഓഫ് ദ സീരീസ് അവാർഡും,  അജേഷ് ജോർജ്, സ്മാർട്ട് ഹോം സ്പോൺസർ ചെയ്ത ഫൈനൽ മാച്ചിനുള്ള മാൻ ഓഫ് ദ മാച്ച് അവാർഡും സ്വന്തമാക്കിയത് ഫീനിക്സ് കേരള ടീമിൽ നിന്നും ഉള്ള വിനായക് ആണ്.

 ടൂർണമെന്റ് സ്കോർ കാർഡ്സ് കാണുവാൻ: https://cricclubs.com/grandrivertuskers.

 

ഗ്രാൻഡ് റിവർ ടസ്കേഴ്സ് സ്പോർട്സ് ക്ലബിന്റെ കമ്മിറ്റി അംഗങ്ങൾ: ഡെന്നിസ് ജോസഫ് (ഡയറക്ടർ), സുനിൽ കുമാർ പി. വി(പ്രസിഡന്റ്), ശ്യാം കെ. നായർ (സെക്രട്ടറി), ആനന്ദ് ആർ (ട്രഷറർ), ആകാശ് സുനിൽ (ടീം കോ ഓർഡിനേറ്റർ), ശ്രീദേവി വി. ബി (ഇവന്റ് കോ ഓർഡിനേറ്റർ).  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com