ADVERTISEMENT

ന്യൂയോർക്ക്∙ അമേരിക്ക സന്ദർശിക്കാൻ എത്തിയ പെരുമ്പാവൂർ എംഎൽഎ അഡ്വ. എൽദോസ് കുന്നപ്പള്ളിക്കു  ന്യൂഹൈഡ് പാർക്കിൽ മലയാളി സമൂഹം സ്വീകരണം നൽകി.  കേരള നിയമസഭയിലേക്ക് രണ്ടാമത്തെ തവണയും  പെരുമ്പാവൂർ നിയജക മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് എംഎൽഎയാണ്  കുന്നപ്പള്ളി.  

eldose-reception

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്  (ഐഓസി) കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ നേതൃത്വത്തിലാണ് കുന്നപ്പള്ളിക്ക് ന്യൂ ഹൈഡ് പാർക്കിൽ സ്വീകരണം ക്രമീകരിച്ചത്. ഐഓസി നാഷനൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഫ്ലോറൽ പാർക്ക് മെർച്ചന്റ്സ് അസ്സോസ്സിയേഷൻ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കോശി ഉമ്മൻ, മെർച്ചന്റ്സ് അസ്സോസ്സിയേഷൻ കമ്മറ്റി അംഗം വി. എം. ചാക്കോ, വേൾഡ് മലയാളീ കൗൺസിൽ (ഡബ്യുഎംസി) ന്യൂയോർക്ക് പ്രവിൻസ് പ്രസിഡന്റ് ഈപ്പൻ ജോർജ്, ഡബ്യുഎംസി  വൈസ് പ്രസിഡന്റ് വർഗ്ഗീസ് എബ്രഹാം (രാജു), ഫോമാ മെട്രോ റീജിയൻ  സെക്രട്ടറി ബിജു ചാക്കോ, സോഷ്യൽ വർക്കർ ജയകൃഷ്‌ണൻ, മോർട്ടഗേജ്  ലോൺ  ഓഫിസർ സജി തോമസ്, അഭിനേതാവ് ബിജോയ്, മാധ്യമ പ്രവർത്തകൻ  മാത്യുക്കുട്ടി ഈശോ തുടങ്ങി നിരവധി മലയാളി സുഹൃത്തുക്കൾ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.

eldose-reception-2

അമേരിക്കൻ മലയാളികളുടെ സ്നേഹാദരവുകൾക്കും സ്വീകരണം ക്രമീകരിച്ച ഏവർക്കും  അഡ്വ. എൽദോസ് കുന്നപ്പള്ളി  എംഎൽഎ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com