ADVERTISEMENT

ഫിലഡൽഫിയ∙ഓണക്കോടിയുടുത്ത, ലക്ഷാധിപ സമ്മാന ദമ്പതികളാകേണ്ടവർ, ട്രൈസ്റ്റേറ്റ് ഓണാഘോഷത്തിന് ഓഗസ്റ്റ് 20, ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലിനുമുള്ളിലെത്തണം എന്നു വിൻസന്റ് ഇമ്മാനുവേൽ അറിയിച്ചു. Cannstatter Volksfest-Verein, 9130 Academy Rd, Philadelphia, PA 19114 എന്നാണു ട്രൈസ്റ്റേറ്റ് ഓണാഘോഷ നഗരിയുടെ വിലാസം. നാലു മണിക്ക് ആരംഭിക്കുന്ന മെഗാതിരുവാതിരയിലും തിരുവോണ ഘോഷയാത്രയിലും നൃത്ത ഗാന ഓണസദ്യാഘോഷങ്ങളിലും ബിജു നാരായണന്റെ ഗാനമേളാ നിശയിലും ഏവർക്കും സൗകര്യപൂർവം പങ്കെടുക്കുവാൻ സമയം ചിട്ടപ്പെടുത്തുന്നതിനാലാണ്, ഇങ്ങനെ ചെയ്യുന്നതെന്നു ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സാജൻ വർഗീസ് പറഞ്ഞു.

tristate-logo

 

അനശ്വര മലയാള ചലച്ചിത്ര സംഗീത സംവിധായകനായ ജോൺ പോളിന്റെ സ്‌മരണാർത്ഥം' ‘ജോൺ പോൾ നഗർ' എന്നു പേരിട്ടിരിക്കുന്ന  'അതിരുകാണാതിരുവോണ' മഹോത്സവ മൈതാനകവാടത്തിൽ എത്തുന്ന ദമ്പതികൾക്കും വ്യക്തികൾക്കും പ്രവേശന കവാടത്തിൽ വ്യത്യസ്തമായ തിരിച്ചറിയൽ നമ്പർ കാർഡ് നൽകും എന്നു ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറൽ സെക്രട്ടറി റോണി വർഗീസ്  വ്യക്തമാക്കി. വിജയികളെ പ്രഖ്യാപിക്കുവാൻ ഈ തിരിച്ചറിയൽ നമ്പറാണ്  ജഡ്ജ്സ് ഉപയോഗിക്കുക എന്നു ട്രഷറർ ഫിലിപ്പോസ് ചെറിയാൻ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com