ADVERTISEMENT

ന്യൂയോർക്ക് ∙  ജാക്സൺഹൈറ്റ്സ്  സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ ‌ ഓഗസ്റ്റ് 20 , 21 (ശനി, ഞായർ) തീയതികളിൽ നടക്കും. 20-ന് ശനിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും.  വചനശുശ്രൂഷയ്ക്ക്  മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌  മെത്രാപ്പൊലീത്താ നേതൃത്വം നൽകും.

 

 

21-ന് ഞായാറാഴ്ച്ച രാവിലെ 8 മണിക്ക്  പ്രഭാത പ്രാർഥനയ്ക്കുശേഷം അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌  മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ കുര്‍ബാനയും, മധ്യസ്ഥപ്രാർഥനയും നടക്കും. 11 മണിക്ക് ഈ വർഷം ഗ്രാജ്യൂറ്റ് ചെയ്ത വിദ്ധ്യാർഥികളെയും ഇടവകയിലെ മർത്തമറിയം സമാജത്തിന്റെ  ആദ്യകാല പ്രവർത്തകരെയും ആദരിക്കും. ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും.  പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു  അനുഗ്രഹീതരാകുവാന്‍ കതൃനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ  അറിയിച്ചു. ഗീവർഗീസ് ജേക്കബ് (ട്രഷറര്‍), ജോൺ താമരവേലിൽ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള  ഭരണസമിതി അംഗങ്ങൾ  പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്  ഒരുക്കങ്ങള്‍ നടത്തിവരുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്

 

ഫാ.ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ (വികാരി) 516-996-4887 

ഗീവർഗീസ് ജേക്കബ് (ട്രഷറര്‍) 516-587-4309  

ജോൺ താമരവേലിൽ (സെക്രട്ടറി) 917-533-3566 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com