ADVERTISEMENT

ന്യൂജഴ്‌സി ∙ 2026 ലെ ഫൊക്കാന കൺവൻഷൻ ന്യൂജഴ്‌സിയിൽ വച്ചായിരിക്കണമെന്ന് ഫൊക്കാനയുടെ ന്യൂജഴ്‌സിയിൽ നിന്നുള്ള ഏറ്റവും മുതിർന്ന നേതാവും അഡ്‌വൈസറി ബോർഡ് ചെയർമാനുമായ ടി.എസ്. ചാക്കോ ആവശ്യപ്പെട്ടു. 2020 ൽ ന്യൂജഴ്‌സിയിൽ നടക്കേണ്ടിയിരുന്ന കൺവൻഷൻ കോവിഡ് മഹാമാരി മൂലം റദ്ദ് ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ 2026 ലെ കൺവെൻഷൻ ന്യൂജഴ്‌സിയിൽ തന്നെ നടത്തേണ്ടത് തികച്ചും ന്യായമായ കാര്യമാണെന്നും ഫൊക്കാനയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായ ടി. എസ് ചാക്കോ ചൂണ്ടിക്കാട്ടി.

2020 ൽ ന്യൂജഴ്സിക്കു കിട്ടിയ അവസരം നഷ്ടമായത് മറ്റാരുടെയും കുറ്റംകൊണ്ടല്ലെന്നു സമ്മതിക്കുന്നു.  ന്യൂജഴ്‌സിയിൽ വൻകിട ഹോട്ടലുകൾ, വിശാലമായ കൺവൻഷൻ ഹാളുകൾ,  വിമാനത്താവളങ്ങൾ, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ ഏറെ സൗകര്യങ്ങളാണുള്ളത്. 

 

കൺവൻഷൻ നടത്താൻ കെൽപ്പുള്ള പ്രബലമായ അംഗസംഘടനകളാണ് ന്യൂജഴ്സിക്കുള്ളതെന്ന് ന്യൂജേഴ്സിയിലെ തന്നെ ഏറ്റുവും ആദ്യത്തെ സാംസ്‌കാരിക സംഘടനയായ  കേരള കൾച്ചറൽ ഫോറം (കെ.സി.എഫ്.) എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായ ചാക്കോ വ്യക്തമാക്കി.ന്യൂജേഴ്‌സിയിൽ ഒരു കൺവൻഷൻ നടന്നു കാണണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന്  ചാക്കോ പറഞ്ഞു. 

 

വാർധക്യത്തിലേക്ക് കടക്കും മുൻപ് തന്നെ നേതൃസ്ഥാനങ്ങൾ വേണ്ടെന്നു വച്ച ആളാണ്‌ താൻ.  ഫൊക്കാനയെ വരും കാലങ്ങളിൽ നയിക്കാൻ നല്ല കഴിവും ചുറുചുറുക്കുമുള്ള യുവ നേതാക്കന്മാർ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com