ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധ മജിഷ്യനും മോട്ടിവേഷണൽ സ്പീക്കറും ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം തന്നെ മാറ്റിവച്ചിരിക്കുന്ന പ്രൊഫ. ഗോപിനാഥ് മുതുകാടിന് സ്വീകരണം നൽകി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗ്രാം കോർഡിനേറ്റർ ജോർജ് മോളാക്കൽ ആശംസ നേർന്നു. തുടർന്ന് പ്രഫ. മുതുകാട് തന്റെ പുതിയ പ്രോജക്ടിനെകുറിച്ചു വിശദീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നിർമ്മിക്കുന്ന മാജിക് പ്ലാനറ്റ് ടീ പാർക്കിനെ കുറിച്ച് വിശദീകരിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തു.

 

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വകയായും അസോസിയേഷൻ അംഗങ്ങളും മറ്റു നിരവധി ആളുകൾ പ്രഫ. മുതുകാടിന്റെ പ്രോജക്ടിലേക്ക് സംഭാവന നൽകുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ലീല ജോസഫ്, ‍ഡോ. സിബിൾ ഫിലിപ്പ്, വിവീഷ് ജേക്കബ്, സജി തോമസ്, ജോൺസൺ കണ്ണൂക്കാടൻ, ലെജി പട്ടരുമഠത്തിൽ, സ്വർണ്ണം ചിറമേൽ, ഷൈനി തോമസ് മുൻ പ്രസിഡന്റുമാരായ സ്റ്റാൻലി കളരിക്കമുറി, സണ്ണി വള്ളിക്കളം, ബെന്നി വാച്ചാച്ചിറ, രൺജൻ എബ്രഹാം എന്നിവരോടൊപ്പം പോൾ കറുകപ്പള്ളിയും സന്നിഹിതനായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com