ADVERTISEMENT

വാഷിങ്ടൻ ∙ ഏതൊരു സാമൂഹ്യ പ്രവർത്തകന്റെയും ഏറ്റവും വലിയ മൂലധനം അവർ സ്ഥിരമായി പ്രവർത്തിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ അംഗീകാരമാണ്. അങ്ങനെ പ്രാദേശികതലത്തിൽ  കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ ദേശീയ നേതൃത്വത്തിലേക്ക് കടന്നു വരുന്നത് ഫോമയെ ശക്തിപ്പെടുത്തും.

1991-ൽ സ്ഥാപിതമായ, 650-ലധികം കുടുംബങ്ങൾ അംഗങ്ങൾ ആയിട്ടുള്ള കെഎഡബ്ല്യുവിന് കഴിഞ്ഞ 31 വർഷമായി നേതൃത്വം നൽകിയ എല്ലാ പ്രസിഡന്റുമാരും കമ്യുണിറ്റി നേതാക്കന്മാരും ചേർന്നാണ് ഓജസ് ജോണിന്റെ നാളിതു വരെയുള്ള അനുപമമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച്‌ എല്ലാ വിജയാശംസകളും അർപ്പിച്ചത്.

കേരള അസോസിയേഷൻ ഓഫ് വാഷിങ്ടൻ ആദ്യ പ്രസിഡന്റ് കൃഷ്ണൻ നമ്പൂതിരിപ്പാട് മുതൽ പോയ വർഷങ്ങളിലെ എല്ലാ പ്രസിഡന്റുമാരും  പി.എം.മാത്യു, ജോർജ് ഡാനിയേൽ (റിയോസ്‌),  ജ്യോതിഷ് നായർ,ജോൺ ടൈറ്റസ്, പോൾ  ജോൺ (റോഷൻ), രാജഗോപാൽ മാർഗ്ഗശ്ശേരിൽ, തോമസ് വർഗീസ്, അനിയൻ മട്ടമേൽ, ജോൺ കുന്തറ,  ശ്രീ ബാബു പാറയിൽ, മാത്യു മാത്തൻ, ഫിലിപ്പ് തോമസ്, ബിജു സ്കറിയ,തോമസ് എബ്രഹാം (ജെയിംസ്) , ടോം ജോർജ്, സാറാമ്മ ടൈറ്റസ്,  നീനി ജോർജ്, വിൽ‌സൺ  ഡേവിഡ്,  ജോസഫ് കുന്തറ, ടോംസ് ജോൺ (അപ്പു), പ്രമോദ് മാഞ്ഞാലി (2021 പ്രസിഡന്റ്) , സന്തോഷ് നായർ (2022 പ്രസിഡന്റ്)  എന്നിവർ ഓജസ് ജോണിന് എല്ലാ ആശംസകളും നേർന്നു.

കഴിഞ്ഞ രണ്ടു വർഷമായി ഫോമായുടെ ഏറ്റവും വലിയ കമ്മിറ്റിയായ ഹെൽപിങ് ഹാൻഡ്‌സിലും,  ഫോമാ ടെക് ടീമിലും ഇപ്പോൾ പ്രവർത്തിക്കുന്ന, ഓജസ്  ജോണിന് ഫോമയുടെ വലിയ അംഗസംഘടനകളിലൊന്നായ കെഎഡബ്ല്യു-ന്റെ പ്രസിഡന്റായി രണ്ടു തവണയും,  സെക്രട്ടറിയായും മികച്ച പ്രവർത്തനപരിചയമുണ്ട്. ഓജസ് ജോണിന്റെ നേതൃത്വത്തിൽ, കോവിഡ് ലോകത്തെ ആദ്യമായി ഗ്രസിച്ച സമയത്ത്  സമയോചിതമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി.

ഏറ്റവും പ്രധാനമായത് മാസ്കിന് ലഭ്യത കുറഞ്ഞ സമയത്ത് 1000 മാസ്കുകളും സാനിറ്റൈസറും നിര്‍മ്മിച്ച്  വീടുകളിലും ഹെൽത്ത് ക്ലിനിക്കുകളിലും വിതരണം ചെയ്തതാണ്. ഡാറ്റാ ബാങ്ക്, ഫിനാൻസ് , ലീഗൽ , ഇമിഗ്രേഷൻ ക്ലാസുകള്‍, യാത്രാ ഹെൽപ് ലൈൻ, ധനസഹായ നിധി, മെഡിക്കൽ ഫോറം  എന്നിവയ്ക്ക് പുറമെ കെഎഡബ്ല്യു മലയാളം സ്കൂൾ  ഒരു രജതരേഖ ആയിരുന്നു. കെഎഡബ്ല്യു-ന്റെ അക്കാലത്തെ ഉജ്ജ്വലമായ പ്രവർത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.

147,000 ഡോളറിന്റെ സഹായധനം ആണ് ഓജസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമാഹരിച്ച്‌ വിതരണം ചെയ്തത്. അത് പോലെ ഫോമയുടെ വെന്റിലേറ്റർ പ്രൊജക്റ്റ്, പ്രളയ സഹായനിധി, കോൺസുലേറ്റ് ഫോറം എന്നിവയിലെ പ്രവർത്തനങ്ങൾ. കെഎഡബ്ല്യു കഴിഞ്ഞ 16 വർഷമായി നടത്തുന്ന സ്പോർട്സ് ടൂർണമെന്റുകളുടെ ഉപജ്ഞാതാവും ഓജസ് തന്നെയാണ്. ഏറ്റവും എടുത്തു പറയേണ്ട ഒരു കാര്യം യുവാക്കളെ സംഘടിപ്പിച്ചു കൊണ്ടുള്ള  കെഎഡബ്ല്യു യൂത്ത് ക്ലബ് ആണ്. 

ടെക്നോളജി / സാങ്കേതികവിദ്യാ വിദഗ്ദ്ധനായ ഓജസിന്റെ സേവനം ഫോമയ്ക്കും. അമേരിക്കൻ മലയാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനും വലിയൊരു മുതൽക്കൂട്ടായിരിക്കും. മലയാളി കമ്യൂണിറ്റിയുടെ ഏതൊരാവശ്യങ്ങൾക്കും എന്നും മുന്നിട്ടിറങ്ങുന്ന,  എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുവാനുള്ള നേതൃഗുണമുള്ള പ്രിയപ്പെട്ട ഓജസ് ജോണിനെയും, അദ്ദേഹവും Dr. ജേക്കബ് തോമസും ബിജു തോണിക്കടവിലും ചേർന്ന്  നേതൃത്വം  നൽകുന്ന ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ ടീമിനും പിന്തുണ പ്രഖ്യാപിക്കുന്നതായി 2022 എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി കെഎഡബ്ല്യു പ്രസിഡന്റ് സന്തോഷ് നായർ, സെക്രട്ടറി രോഹിത് രാമചന്ദ്രൻ, ട്രഷറർ ബിജു മാത്യു എന്നിവർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com