ADVERTISEMENT

ഡാലസ് ∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 'സൂം' പ്ലാറ്റ് ഫോമിൽ  നടത്തപ്പെട്ട ആഘോഷങ്ങൾ ഓഗസ്റ്റ് 21 നു ഞായറാഴ്ച വൈകിട്ട്  6:30 നു (ന്യൂയോർക്ക് സമയം) ആരംഭിച്ചു.

മന്ത്രി എ.കെ. ശശീന്ദ്രൻ, ന്യൂയോർക്ക് സെനേറ്റർ  കെവിൻ തോമസ്, ഹൂസ്റ്റൺ മിസോറി സിറ്റി മേയർ  റോബിൻ ഇലക്കാട്ട് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ നടത്താൻ മുൻകയ്യെടുത്ത അമേരിക്ക റീജിയൻ ഭാരവാഹികളെ മന്ത്രി അഭിനന്ദിച്ചു.

നോർത്ത് ടെക്സസ് പ്രൊവിൻസ് അംഗം റാണി റോബിൻ പ്രാർഥന ഗാനം ആലപിച്ചു. അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി  എൽദോ പീറ്റർ സ്വാഗതം അറിയിച്ചു. ന്യൂജഴ്‌സി ഓൾ വിമൻസ് പ്രൊവിൻസ് പ്രസിഡന്റ്‌  മാലിനി നായരുടെ ഡാൻസ്, ഷിക്കാഗോ പ്രൊവിൻസ് അംഗം അലോന ജോർജിന്റെ ഗാനം, നോർത്ത് ടെക്സ്സസ് പ്രൊവിൻസ് അംഗം സ്മിത, ടിയാനാ ഷാൻ മാത്യു എന്നിവരുടെ ഗാനം, ഹൂസ്റ്റൺ പ്രൊവിൻസ് അംഗങ്ങളുടെ നൃത്തം എന്നിവ ആഘോഷ പരിപാടികൾക്ക്‌ മാറ്റ് കൂട്ടി. നോർത്ത് ടെക്സസ് ചെയർ പേഴ്സൺ  ആൻസി തലച്ചെല്ലൂർ ദേശീയ ഗാനം ആലപിച്ചു.

അമേരിക്ക റീജിയൻ ചെയർമാൻ  ചാക്കോ കൊയ്‌ക്കലേത്, പ്രസിഡന്റ്‌  ജോൺസൺ തലച്ചെല്ലൂർ, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ലോബൽ ജനറൽ സെക്രട്ടറി  പിന്റോ കണ്ണമ്പള്ളി, ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ മാത്യു മുണ്ടക്കൻ, ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ്‌ റോയ് മാത്യു, സൗത്ത് ജഴ്സി പ്രൊവിൻസ് ചെയർമാൻ  പോൾ മത്തായി, നോർത്ത് ടെസസ് പ്രൊവിൻസ് അംഗം എവിനാ ഷാൻ മാത്യു എന്നിവർ പ്രസംഗിച്ചു. അമേരിക്ക റീജിയൻ ട്രഷറർ  അനീഷ്‌ ജെയിംസ് നന്ദി അറിയിച്ചു. അമേരിക്ക റീജിയനിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com