ADVERTISEMENT

ഫിലഡൽഫിയ∙ മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലമായ ഇടുക്കിയിൽ ഫിലഡൽഫിയ ഡബ്ള്യൂഎംസി വീടു  നിർമ്മിച്ചു നൽകുന്നു. തത്സംബന്ധമായ നിർമാണച്ചുമതലകൾക്ക്  ജീവകാരുണ്യ പ്രവർത്തകയായ റീട്ടയേഡ് പ്രൊഫസ്സർ ഡോ. എം എസ് . സുനിലിനെയാണ് കണ്ടെത്തിയിരിക്കുന്നത്. 

m-s-sunil

 

wmc-house-project-team

ഫിലഡൽഫിയ ഡബ്ള്യൂ എം സിയുടെ ആഭിമുഖ്യത്തിൽ ഫദേഴ്സ് ഡേയും മദേഴ്സ് ഡേയും ഒരുമിച്ച് ജൂണിൽ ആഘോഷിച്ച ബാങ്ക്വറ്റിലൂടെ സമാഹരിച്ച ഫണ്ടുപയോഗിച്ചാണ് വീടുകൾ നിർമ്മിക്കുക. മന്ത്രി റോഷി അഗസ്റ്റിൻ സെപ്റ്റംബർ 7ന് ഫിലഡൽഫിയ സന്ദർശിക്കുന്ന വേളയിൽ ഇക്കാര്യങ്ങളുടെ പുരോഗതി മന്ത്രിയെ അറിയിക്കും. 

 

ജോസ് ആറ്റുപുറം (ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡൻ്റ്), സിബിച്ചൻ ചെമ്പ്ളായിൽ (ജനറൽ സെക്രട്ടറി), നൈനാൻ മത്തായി (ട്രഷറാർ), തോമസ്സു കുട്ടി വർഗീസ് (ജോയിൻ്റ് ട്രഷറാർ), മറിയാമ്മ ജോർജ്(വൈസ് ചെയർപേഴ്സൺ), ഷൈലാ രാജൻ (വിമൻസ് ഫോറം സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്ന ജീവകാരുണ്യ ഭവന നിർമാണ സമിതിയാണ് ഏകോപനം നിർവഹിക്കുന്നത്. തോമസ് പോൾ (വൈസ് ചെയർമാൻ), റോഷിൻ പ്ളാമൂട്ടിൽ, മാത്യൂ തരകൻ ( വൈസ് പ്രസിഡൻ്റുമാർ), ജയിംസ് കിഴക്കേടത്ത് (ട്രസ്റ്റീ ബോർഡ് ചെയർമാൻ), ലൂക്കോസ് വൈദ്യൻ (അഡീഷണൽ സെക്രട്ടറി), ജോവിൻ ജോസ് (ലീഗൽ കോൺസൽ), ഡോ. ജിൻസി മാത്യൂ (വിമൻസ് ഫോറം പ്രസിഡൻ്റ്), ലൈസാമ്മ ബെന്നി (വിമൻസ് ഫോറം വൈസ് പ്രസിഡൻ്റ്), ജോസ് നൈനാൻ (പി ആർ ഓ), മനോജ് മാത്യൂ, ഏബ്രഹാം കെ വർഗീസ്, ബെന്നി മാത്യൂ, ജോസഫ് തോമസ് (അപ്പു), റോയി ചക്കോ, തങ്കച്ചൻ സാമുവേൽ,  തോമസ് ഡാനിയേൽ, സേവ്യർ ആൻ്റണി, ജോസഫ് വർഗീസ്, തോമസ് ടൈറ്റസ് എന്നീ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഈ പ്രൊജക്റ്റുമായി നേതൃത്വപൂർവം സഹകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com