ADVERTISEMENT

ഡാലസ് ∙ ഡാലസ് നഗരസഭ മേയർ സ്ഥാനത്തേയ്ക്കു താൻ വീണ്ടും മത്സരിക്കുമെന്ന് മേയർ എറിക് ജോൺസൺ വ്യക്തമാക്കി. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന്റെ പൊളിറ്റിക്കൽ ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോൺസൺ. @ഞാൻ വീണ്ടും മത്സരിക്കാതിരിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. മൂന്നു മേഖലകളിൽ (അക്രമ കുറ്റങ്ങൾ, നികുതികൾ) എന്റെ ഭരണത്തിൽ ഉണ്ടായ നേട്ടങ്ങൾ തുടരുക വിഷമകരമാണ്. മേയറുടെ ഓഫീസിൽ എന്നെ പോലെ പൊതുസുരക്ഷയ്ക്കു പ്രാധാന്യം നൽകുന്ന ഒരാൾ ഇല്ലെങ്കിൽ, നികുതി ഇളവുകൾക്കും ധാർമ്മികതയ്ക്കും പ്രാധാന്യം നൽകുന്ന ഒരാൾ ഇല്ലെങ്കിൽ, ഈ നേട്ടങ്ങൾ എല്ലാം നഷ്ടമാകും’– അദ്ദേഹം പറഞ്ഞു. 

ഡാലസ് മുൻ ഇൻഡിപെൻഡന്റ് സ്ക്കൂൾ ഡിസ്ട്രിക്ട് സൂപ്രണ്ടന്റ് മൈക്കേ ഹിനോസ എതിർ സ്ഥാനാർഥിയാകാൻ സാധ്യതയുള്ളതിനെ കുറിച്ച് ചോദിച്ചപ്പോൾ ‘ഇത് 2019 അല്ല. സിറ്റി ഓഫ് ഡാലസിന് ഒരു മേയറുണ്ട്. സിറ്റി ഓഫ് ഡാലസിന് വലിയ കാര്യങ്ങൾ ചെയ്യുന്ന ഒരു മേയറുണ്ടെന്ന് ജനങ്ങൾക്കറിയാം’ എന്നായിരുന്നു എറിക് ജോൺസന്റെ മറുപടി.

ജൂൺ സർവേയിൽ ജോൺസണ് ഹിനോസെയെക്കാൾ ചെറിയ മേൽക്കൈ പ്രവചിച്ചിരുന്നു. എന്നാൽ, അഭിപ്രായ സർവേയിൽ പങ്കെടുത്ത 500 പേരിൽ മൂന്നിലൊന്നും തീരുമാനം എടുത്തിട്ടില്ല എന്നാണ് അറിയിച്ചത്. താൻ മത്സരിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല എന്നാണ് ഹിനോസ ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്. അടുത്ത മാസം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്ശേഷം അറിയിക്കാമെന്നും പറഞ്ഞു. 2023 മാർച്ചിൽ പ്രൈമറികൾ നടക്കാനിരിക്കെ സ്ഥാനാർഥിത്വ പ്രഖ്യാപനം വൈകാൻ സാധ്യതയില്ല. മേയ് ആറിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ഫെബ്രുവരിയിൽ നാമനിർദേശ പത്രികകൾ സമർപ്പിക്കണം.

ഡാലസിന് ഇതുവരെ ഒരു ഹിസ്പാനിക് വംശജനായ മേയർ ഉണ്ടായിട്ടില്ല. ജനസംഖ്യയുടെ 42% വരുന്ന ഇവരാണ് ഏറ്റവും വലിയ ജനവിഭാഗം 20–22% വരുന്ന കറുത്ത വർഗക്കാർക്ക് മേയർമാർ ഉണ്ടായിട്ടുണ്ട്. ജോൺസണും കറുത്ത വർഗക്കാരനാണ്. ജോൺസൺ ജൂൺ മുതൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ധനസമാഹരണം ആരംഭിച്ചിരുന്നു. മേയറുടെ മൂന്നാം വർഷത്തിൽ ഫ്രണ്ട്സ് ഓഫ് മേയർ എറിക് ജോൺസൺ കമ്മിറ്റിയാണ് സമാഹരണം ആരംഭിച്ചത്.

ഈ സംഘത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഹാർലൻ ക്രോ, യുഎസ് പ്രതിനിധികൾ എഡ്ഡി ബെർണിസ് ജോൺസൺ, ബേത്ത് വാൻഡേൻ, സ്റ്റേറ്റ് സെനറ്റർ റോയ്സ് വെസ്റ്റ്, സ്റ്റേറ്റ് പ്രതിനിധി ടോണി റോസ്, ഡാലസ് കൗണ്ടി കമ്മീഷണർ ജെ ജെ കോഷ് എന്നിവർ ഉൾപ്പെടുന്നു. ജോൺസൺ മുൻ ടെക്സസ് സ്റ്റേറ്റ് പ്രതിനിധിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com