ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ; ഏഴ്, എട്ട്, ഒൻപത് തിയതികളിൽ

ipc-south-east-region-annual-convention
SHARE

ഫ്ലോറിഡ ∙ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ ഏഴ്, എട്ട്, ഒൻപത് തിയതികളിൽ ഐപിസി അത്‍ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ (IPC Atlanta Christian Church, 845 Hi Hope Road , Lawrenceville,Ga 30043 ) വെച്ച് നടക്കും. പാസ്റ്റർ വിൽസൻ വർക്കിയും പാസ്റ്റർ ജേക്കബ് മാത്യൂവും വിവിധ ദിവസനങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും.

ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്സ് ആന്റ് വർഷിപ്പ്, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ  ഡോ. ജോയി എബ്രാഹം ഉദ്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ്  അധ്യക്ഷത വഹിക്കും. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും സംബന്ധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}