കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം ശ്രദ്ധേയമായി

ksnj-celebrated-onam-1
SHARE

ന്യൂജഴ്‌സി ∙ കേരള സമാജം ഓഫ് ന്യൂജഴ്‌സി (കെഎസ്എൻജെ)യുടെ ആഭിമുഖ്യത്തിൽ മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. ചടങ്ങുകളുടെ ഭാഗമായി കെഎസ്എൻജെ പ്രസിഡന്റ് ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ദലീമ ജോജോ എംഎൽഎ ഓണസന്ദേശം നൽകി. 

ksnj-celebrated-onam3

ജനസാന്നിധ്യം കൊണ്ട് ശ്രദ്ധയാകർഷിച്ച ഓണാഘോഷ പരിപാടിയിൽ ഫോമാ പ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെ സാംസ്‌കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം മാവേലിതമ്പുരാനെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ തരുണീമണികളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. 

ksnj-celebrated-onam4

കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ വനിതകൾ അവതരിപ്പിച്ച തിരുവാതിരയും കുട്ടികളുടെ നൃത്ത പരിപാടികളും ഹൃദ്യമായി. വയലിൻ ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  മ്യൂസിക് മോജോ പ്രോഗ്രാം ഓണാഘോഷ പരിപാടിയുടെ മാറ്റുകൂട്ടി.

ksnj-celebrated-onam5

കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാളം സ്കൂൾ കുട്ടികൾക്ക് ഈ അവസരത്തിൽ അവാർഡുകളും, സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പ്രിൻസിപ്പൽ എബി തരിയൻ സ്കൂളിന്റെ പ്രവർത്തനങ്ങളെ പ്രതിപാദിച്ചു സംസാരിച്ചു.

ksnj-celebrated-onam6

കേരളീയത്തനിമയുടെ ഗൃഹാതുരത്വം വിളിച്ചോതിയ അത്തപൂക്കളത്തിന്റെയും നിറപ്പകിട്ടാർന്ന ഓണാഘോഷ അലങ്കാരങ്ങളുടെയും നിറസാന്നിധ്യത്തിൽ കൊണ്ടാടിയ ഈ ഓണാഘോഷ പരിപാടിയിൽ അജു തരിയൻ, മഞ്ജു പുളിക്കൽ എന്നിവർ എംസിയായിരുന്നു. കെഎസ്എൻജെ സെക്രട്ടറി നിതീഷ് തോമസ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. ട്രഷറർ സെബാസ്റ്റ്യൻ ചെറുമഠവും മറ്റു കെഎസ്എൻജെ കമ്മിറ്റി അംഗങ്ങളും ഓണാഘോഷപരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിച്ചു.

ksnj-celebrated-onam2
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}