ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം നവംബർ അഞ്ചിന്

newyork-supply-logistics
SHARE

ന്യൂയോർക്ക് ∙ ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടേയും സർവീസിൽ വിരമിച്ചവരുടെയും കുടുംബ സംഗമം നവംബർ അഞ്ചിന് വൈകിട്ട് നാലു മണിക്ക് പോർട്ട്‌ചെസ്റ്ററിലെ നൈറ്റ്സ് ഓഫ് കൊളംബസ്സിൽ (327 വെസ്റ്റ്‌ചെസ്റ്റർ അവന്യു) വെച്ച് നടക്കും. 

കോവിഡ് മഹാമാരി മൂലം ഏതാനും വർഷങ്ങളായി ഈ സംഗമം മുടങ്ങിയിരുന്നു. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ പരിപാടിയിൽ ആദരിക്കാനും പ്രശംസാ ഫലകം നൽകാനുമാണ്  ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അനിൽ ചെറിയാൻ അഭ്യർഥിച്ചു.

newyork-supply-logistics-meet-flyer

ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് അംഗങ്ങളുടെ ചുമതലയാണ്. അടുത്ത വർഷത്തേക്കുള്ള ഭരണസമിതിയെയും ഈ കുടുംബ സംഗമത്തിൽ തെരഞ്ഞെടുക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}