ശാലേം കപ്പ് 2022 ലോങ് ബീച്ച് ടെന്നീസ് സെന്ററിൽ സെപ്റ്റംബർ 24ന്

salem-badminton-tournament
SHARE

ന്യൂയോർക്ക് ∙ ലോങ് ഐലന്റിലുള്ള ശാലേം മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശാലേം കപ്പ് ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണമെന്റ് ‘സീസൺ 8’ സെപ്റ്റംബർ 24നു രാവിലെ ഒൻപതിന് ലോങ് ബീച്ച് ടെന്നീസ് സെന്ററിൽ ആരംഭിക്കും. ട്രൈസ്റ്റേറ്റിനോടൊപ്പം (ന്യൂയോർക്ക്, ന്യൂ ജഴ്‌സി, കണക്റ്റികട്ട്) പെൻസിൽവാനിയയിൽ നിന്നുമുള്ള കായിക താരങ്ങളും ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നു. ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായിരിക്കും.

2014ൽ പുരുഷ ഡബിൾസും മിക്‌സഡ് ഡബിൾസുമായിട്ടായിരുന്നു ടൂർണമെന്റിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ, പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്, അണ്ടർ-16 ആൺകുട്ടികളും പെൺകുട്ടികളും എന്നിങ്ങനെ പുതിയ മത്സരങ്ങൾ ചേർത്തു. 2019-ൽ പുരുഷ ഡബിൾസ് മൂന്ന് വ്യത്യസ്ത തലങ്ങളിൽ നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കിയും, പേരന്റ് - ചൈൽഡ് ഇവൻറ്, 45+ വെറ്ററൻ ഇവന്റ് എന്നിവയും ഉൾപ്പെടുത്തി കൂടുതൽ വിപുലീകരിച്ചു.

ഈ വേനൽക്കാലം സംഘാടകർക്ക് മുന്നിൽ കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടു 2022-ലെ  ശാലേം കപ്പ് അതിന്റെ ചരിത്രത്തിൽ ആദ്യമായി 100-ലധികം ഗെയിമുകൾ ഉൾപ്പെടുത്തി അപൂർവ്വമായ റെക്കോർഡ് നേട്ടം കൈവരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലീഗ് അടിസ്ഥാനത്തിൽ ശാലേം ഹെഡ്‌ജ്‌, ശാലേം ടൈറ്റൻസ്‌, ശാലേം നൈറ്റ്‌സ്, ശാലേം ക്യാപിറ്റൽസ് എന്നിങ്ങനെ നാലു ടീമുകളായി വിഭജിച്ചു പരസ്‌പരം മാറ്റുരക്കുന്നു.  

പിഎൻസി സ്പോർട്സ്, ഈസ്റ്റ് കോസ്റ്റ് ക്യാപിറ്റൽ, ബ്രുക്ഹാവെൻ ഹാർട്സ്, എന്നിവരാകുന്നു മുഖ്യ സ്പോൺസർമാർ. അതുപോലെ ഒരു ബാഡ്മിന്റൺ ടൂർണമെന്റ് എന്ന നിലയിൽ കളിക്കാർക്കിടയിൽ കായികക്ഷമത പ്രോത്സാഹിപ്പിക്കുകയും ഒരു പൊതു പ്ലാറ്റ്‌ഫോമിൽ പ്രകടനം നടത്തുകയും ചെയ്യുന്നതോടൊപ്പം ജീവകാരുണ്യപ്രവർത്തങ്ങളിലും ഈ ഉദ്യമത്തിലൂടെ പങ്കാളികളുമാകുന്നു. യുവജനങ്ങളോടൊപ്പം സീനിയേഴ്‌സും ശാലേം കപ്പിന്റെ സംഘാടനത്തിനു നേതൃത്വം നൽകുന്നുവെന്നതു ശ്ലാഘനീയമാണ്. 

ടൂർണമെന്റിൻറെ വിജയത്തിനായി  യുവജന സഖ്യം പ്രസിഡന്റ് വി.ടി. തോമസിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ബിനീഷ് തോമസ് (631-697-4325 ), ദിലീപ് മാത്യു (516-712-7488).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}