ഷിക്കാഗോ എസ്ബി - അസംപ്ഷന്‍  അലുംനൈ  പിക്നിക് അവിസ്മരണീയമായി

chicago-sb-alumni
SHARE

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി ഫെല്ലോഷിപ്പ്  എസ്ബി അസംപ്ഷൻ അലുംനൈ പിക്നിക് അവിസ്മരണീയമായി.

അക്കരപ്പച്ച നോക്കിയിരിക്കാതെയും അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് നിന്നുകൊടുക്കാതെയും ആര്‍ജിച്ച കഴിവുകള്‍ ഉപയോഗിച്ച് അവശേഷിക്കുന്ന സ്വപ്നങ്ങളിലേക്കുള്ള ഒരു തീര്‍ഥാടനമായിരുന്നു ഷിക്കാഗോ ചങ്ങനാശേരി എസ്ബി അസംപ്ഷന്‍ പൂർവ വിദ്യാർഥി സംഘടനയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളും സെപ്റ്റംബര്‍ 17നു  പകൽ സ്‌കോക്കിയിലുള്ള ഗ്രോസ്സ്‌പോയ്ന്റ്  പാര്‍ക്കിലേക്ക് നടത്തിയ  ഷിക്കാഗോ എസ്ബി അസംപ്ഷൻ അലുംനൈ പിക്‌നിക്കിലേക്കുള്ള ചുവടുവയ്പുകള്‍.

രാവിലെ പത്തിന് പിക്‌നിക്ക് ആരംഭിച്ചു. ഷിക്കാഗോ എസ്ബി - അസംപ്ഷന്‍ അലുംനി അസോസിയേഷൻ  പ്രസിഡന്റ് ആന്റണി ഫ്രാൻസിസ്  പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  വൈസ് പ്രസിഡന്റ് മാത്യു ഡാനിയേൽ,മനോജ് തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, സെക്രട്ടറി തോമസ് ഡീക്രോസ്സ് എന്നിവര്‍ യഥാക്രമം സ്വാഗതവും, ആശംസയും, നന്ദിയും പറഞ്ഞു. ഈ പിക്നിക് കൂട്ടായ്മ്മയിലേക്കു ആദ്യമായി കടന്നുവന്ന മാത്യു വർഗീസ് ,മാത്യൂസ് ജോർജ് എന്നീ രണ്ടു കുടുംബങ്ങളേയും  പ്രസിഡന്റ് ആന്റണി ഫ്രാൻസിസും മറ്റു ഭാരവാഹികളുംഎസ്ബി അസംപ്ഷൻ അലുംനി അസോസിയേഷൻ  സൗഹൃദ  കൂട്ടായ്മയിലേക്കു  സ്വാഗതം ചെയിതു.

കൂട്ടായ്മയുടെ വൈവിധ്യത, ജനസാന്നിധ്യം, അനുകൂലമായ കാലാവസ്ഥ, വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍, പ്രായഭേദമെന്യേ വിവിധ മത്സര വിനോദ പരിപാടികള്‍ എന്നിവ പങ്കെടുത്ത ഏവരേയും അവിസ്മരണീയ അനുഭവത്താൽ  സജീവമാക്കി. 

ജനസേവനത്തിലൂടെ ലോക സേവനമെന്ന മഹത്തായ ആശയവും സൗഹൃദ കൂട്ടായ്മയും സഹജീവികളോടുള്ള പരസ്പര ബഹുമാനവും അംഗീകാരവും സഹകരണവും എന്ന വലിയ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുകയുമാണ് നമ്മുടെ ഈ പിക്‌നികിന്റെ പ്രധാനപ്പെട്ട ഉദ്ദേശലക്ഷ്യങ്ങള്‍.

പ്രാദേശികമായ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് അതതു പ്രദേശവാസികളുടെ ഊടും ഉറപ്പും എന്ന യാഥാര്‍ത്ഥ്യം   ഈ സൗഹൃദ കൂട്ടായ്മയിലൂടെ ഷിക്കാഗോയിലെ മലയാളിസുഹൃത്തുക്കൾ തിരിച്ചറിഞ്ഞു.

ആഗ്രഹവും ആര്‍ജ്ജവവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൂടെയുള്ള ഏതാനും വ്യക്തികള്‍ കാര്യദര്‍ശികളായി പിക്‌നിക്ക് നടത്തുന്നതിനുവേണ്ടി അണിനിരന്നപ്പോള്‍ വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനും യാഥാര്‍ത്ഥ്യമാക്കുവാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. പിക്‌നിക്കിന്റെ വന്‍ വിജയത്തിന്റെ പിന്നിലെ രഹസ്യവും അതുതന്നെ.

സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാനുള്ള ക്ഷമയും മനസാന്നിധ്യവുമാണ് പ്രവര്‍ത്തന വേദികളേയും കര്‍മ്മരംഗത്തേയും വിശിഷ്ടമാക്കുന്നതെന്ന് ഈ പിക്‌നിക്കിന്റെ വിജയകരമായ നടത്തിപ്പിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചു.കാര്യദര്‍ശികളായി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ മനസില്‍ ബാക്കിയായതു ചാരിതാർഥ്യം മാത്രമാണ്.

പിക്‌നിക്ക് വൈകിട്ട്  അഞ്ചിന് അവസാനിച്ചു 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}