രണ്ടു വയസ്സുകാരൻ കാറിനുള്ളിൽ ചൂടേറ്റു മരിച്ചു

boy-father
SHARE

അലബാമ ∙ ഈസ്റ്റ് അലബാമയിൽ ബ്ളോന്റ് കൗണ്ടിയിൽ രണ്ടു വയസ്സുകാരനെ കാറിനുള്ളിൽ ചൂടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

സെപ്റ്റംബർ 20 ചൊവ്വാഴ്ച വൈകിട്ടാണു ചൂടേറ്റു മരിച്ച കുട്ടിയുടെ മൃതദേഹം കാറിൽ കണ്ടെത്തിയതെന്നു ബ്ളോന്റ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

അമേരിക്കയിൽ ഈ വർഷം കാറിലിരുന്നു ചൂടേറ്റു മരിക്കുന്ന കുട്ടികളുടെ എണ്ണം 27 ആയി. അലബാമയിലെ ആദ്യ മരണമാണ് ഈ രണ്ടുവയസ്സുകാരന്റേത്. 75 സ്റ്റേറ്റ് ഹൈവേയിൽ കുട്ടികളുടെ ഡെ കെയർ ക്യാംപസിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിലായിരുന്നു  മൃതദേഹം. കുട്ടി ഈ ഡെ കെയറിന്റെ സംരക്ഷണത്തിലല്ലായിരുന്നു എന്നു പൊലീസ് പറയുന്നു.

എത്ര സമയം കുട്ടി കാറിലുണ്ടായിരുന്നുവെന്നു പറയാൻ കഴിയില്ലെങ്കിലും ഒരു ദിവസം മുഴുവൻ കാറിലിരുന്നുവെന്നാണു പൊലീസിന്റെ  പ്രഥമ നിഗമനം. കുട്ടികളെ കാറിൽ കൊണ്ടുപോകുമ്പോൾ പുറത്തിറങ്ങുന്ന സമയം ബാക് സീറ്റ് പരിശോധിക്കണമെന്നും കുട്ടികളോ , മൃഗങ്ങളോ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും ഷെറിഫ് ഓഫിസ് മുന്നറിയിപ്പ് നൽകി.

2021 ൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം 23 ആയിരുന്നുവെന്നും എന്നാൽ 2022 ൽ ഇതുവരെ 27 കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}