ADVERTISEMENT

 

ഡാലസ്‌∙ ദൈവം, മനുഷ്യൻ, മനുഷ്യത്വം എന്നിവയിലേക്കെത്തിച്ചേരുന്ന അവസരമായിതീരണം ഓരോ ഓണാഘോഷവും എന്ന് മ്യൂസിക് ഡയറക്ടർ ഡോ. സണ്ണി സ്റ്റീഫൻ. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഓണാഘോഷ പരിപാടികൾ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജിയൻ പ്രസിഡന്റ് ജോൺസൺ തലചെലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  എൽദോ പീറ്റർ സ്വാഗതം അറിയിച്ചു. റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ലോബൽ പ്രസിഡന്റ്  ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി എന്നിവർ പ്രസംഗിച്ചു. 

 

ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് അംഗം അലിൻ മേരി മാത്യുവിന്റെ പ്രാർത്ഥനാഗാനത്തോട് കൂടി മീറ്റിംഗ് ആരംഭിച്ചു.  ന്യൂ ജെഴ്‌സി ഓൾ വിമൻസ് പ്രൊവിൻസ് പ്രസിഡന്റ്‌ ശ്രീമതി. മാലിനി നായരുടെ നേതൃത്വത്തിലുള്ള ടീം, നോർത്ത് ടെക്സ്സസ് ടീം അംഗങ്ങൾ, ന്യൂ യോർക്ക് പ്രൊവിൻസ് ടീം അംഗങ്ങളുടെ തിരുവാതിര എന്നിവ ഓണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. പ്ലേബാക്ക് സിങ്ങർ എം. അജയകുമാറിന്റെ ഗാനങ്ങൾ ആസ്വാദ്യകരമായിരുന്നു. നോർത്ത് ടെക്സ്സസ് അംഗം സാന്ദ്ര മരിയ ബിനോയ്‌, ഷിക്കാഗോ പ്രവിൻസ് അംഗം അലോന ജോർജ്, ന്യൂ യോർക്ക് പ്രൊവിൻസ് അംഗം റീന സാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫ്ലോറിഡ പ്രവിൻസ് അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, മിൽക്ക മരിയ ജിനുവിന്റെ ഡാൻസ് എന്നിവ ശ്രദ്ധേയമാരുന്നു. പ്രോഗ്രാം കോഓർഡിനേറ്റർ ശാന്ത പിള്ള ആശംസ അറിയിച്ചു. ഓണാഘോഷ പരിപാടികളോടാനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സരത്തിൽ കെവിൻ ജോസഫ്, ആഷ ആൻഡ്രൂസ്, അമൽ ജെയിംസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അത്തപ്പൂക്കള മത്സരത്തിൽ നോർത്ത് ടെക്സസ് പ്രവിൻസ് ഒന്നാം സ്ഥാനവും, ന്യൂയോർക്ക് പ്രവിൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിരുവാതിര കളി മത്സരത്തിൽ ന്യൂയോർക്ക് പ്രവിൻസ് ഒന്നാം സ്ഥാനവും, നോർത്ത് ടെക്സസ് പ്രവിൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

 

റീജിയൻ ട്രെഷറർ  അനീഷ് ജയിംസ് നന്ദി അറിയിച്ചു. സ്മിത ജോസഫ് എം.സി ആയിരുന്നു. അമേരിക്ക റീജിയനിലെ വിവിധ പ്രവിൻസുകളിൽ നിന്നുള്ള അംഗങ്ങൾ മീറ്റിങ്ങിൽ പങ്കെടുത്തു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com