ADVERTISEMENT

ഡിട്രോയിറ്റ് ∙ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ സ്കോളർഷിപ്പ് ഓണാഘോഷ വേദിയിൽ വിതരണം ചെയ്തു. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി കലാലയത്തിലേക്ക് എത്തുന്ന വിദ്യാർഥികളിൽ ഉയർന്ന അക്കാദമിക് നിലവാരവും സാമൂഹ്യ പ്രതിബദ്ധതയും ഒരേപോലെ പുലർത്തുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരം ഡോളറിന്റെ ക്യാഷ് പ്രൈസും ഫലകവും ലഭിക്കുന്ന ഒന്നാം സ്ഥാനത്തിന് ഇക്കൊല്ലം അർഹയായതു അർച്ചന ചന്ദ്രനാണ്.

  

രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത് യഥാക്രമം ക്രിസ്ത്യൻ തോമസ്, കെവിൻ മാത്യൂസ് എന്നീ മിടുക്കരായിരുന്നു.

 

ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും, ജോബ് കുര്യനും പാടിയും ആടിയും സംഗീത സാന്ദ്രമാക്കിയ ആഘോഷ രാവിൽ, പ്രസിഡന്റ് ഓസ്ബോൺ ഡേവിഡ്, സെക്രട്ടറി ദിനേശ് ലക്ഷ്മണൻ, ട്രഷറർ ഡയസ് തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ റീമാക്സ് റീയൽട്ടർ കോശി ജോർജ്, പോൾ ഫാമിലി ഫൗണ്ടേഷനുവേണ്ടി പോൾ കുര്യാക്കോസ്, ശാലു ഡേവിഡ് എന്നിവർ സ്കോളർഷിപ്പ് സമ്മാനിച്ചു.                    

 

പരീക്ഷ വിജയങ്ങളോടൊപ്പം സാമൂഹ്യ സേവനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിട്ടുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്തത് ജിജി പോൾ ചെയർമാനും ഡോ. ശാലിനി ജയപ്രകാശ്, മാത്യു ചെരുവിൽ, പ്രസന്ന മോഹൻ, മധു നായർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com