ADVERTISEMENT

വാഷിങ്ടൻ ഡി സി∙ ഇന്ത്യൻ അമേരിക്കൻ ഡോ. ആരതി പ്രഭാകരനെ വൈറ്റ് ഹൗസ് ഓഫിസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളസി ഡയറക്ടറായി നോമിനേറ്റ് ചെയ്തതിനു യുഎസ് സെനറ്റിന്റെ അംഗീകാരം. ഇതോടെ ഈ സ്ഥാനത്തേക്കു നിയമിക്കപ്പെടുന്ന ആദ്യ കുടിയേറ്റ വനിത എന്ന പദവിയും ഇവരെ തേടിയെത്തി. 

 

 40 നെതിരെ 56 വോട്ടുകളോടെയാണ് ഇവരുടെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകിയത്. പ്രസിഡന്റ് ബൈഡന്റെ സയൻസ് ആൻഡ് ടെക്നോളജി ചീഫ് അഡ്‌വൈസർ, പ്രസിഡന്റ് കൗൺസിൽ ഓഫ് അഡ്‌വൈസേഴ്സ് ഓൺ സയൻസ് ആൻഡ് ടെക്നോളജി ഉപാധ്യക്ഷ എന്നീ ബഹുമതിയും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

 

കഴിഞ്ഞ ജൂണിലാണ് ബൈഡൻ ആരതിയെ നാമനിർദേശം ചെയ്തത്. ആരതിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ഇവരുടെ മാതാപിതാക്കൾ ടെക്സസിലെ ലബക്കിൽ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com