ADVERTISEMENT

തിരുവനന്തപുരം ∙ വേൾഡ് മലയാളി കൗൺസിലിന്റെ ഈ വർഷത്തെ ഓണം പുനലൂർ ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. ഇരുന്നൂറിൽപരം അന്തേവാസികൾക്കു വസ്ത്രവിതരണം നടത്തുകയും ചെയ്തു. ഗാന്ധിഭവനിൽ വച്ചു നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, അസോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്. കുഞ്ഞുങ്ങൾ മുതൽ പ്രായമുള്ളവർ വരെയും മാതാപിതാക്കൾ ഉപേക്ഷിച്ചവരും അനാഥരും ആലമ്പഹീനരുമായ അനേകം പേരെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ഗാന്ധിഭവൻ. ലോകത്തെമ്പാടും വിവിധ രാജ്യങ്ങളിലുള്ള വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളുടെ ഉദാരമായ സംഭാവനകൾ കൊണ്ടാണ് ഇത് സാധ്യമായതെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള മാധ്യമങ്ങളെ അറിയിച്ചു.

wmc-gandhi-bhavan-onam-2

ഈ ഉദ്യമത്തിലേക്കു അകമഴിഞ് സഹകരിച്ച എല്ലാ സുമനസുകൾക്കും റീജിയണൽ പ്രൊവിൻസ് മെമ്പേഴ്സിനും നന്ദി അറിയിക്കുന്നതായി ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി പറഞ്ഞു. ഒരു ശരാശരി മലയാളിയുടെ ദൈനംദിന ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നു അവരുടെ ഉന്നമനത്തിനുതകുന്ന കാര്യങ്ങൾ ചെയ്യാനാണ് വാരുകാലങ്ങളിൽ ഡബ്യൂഎംസി ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത രണ്ടുവർഷ കാലത്തേക്ക് നിരവധി ചാരിറ്റി പദ്ധതികൾ നടത്താൻ സംഘടന ആലോചിക്കുന്നുണ്ട്. ഇതിൽ ഭാഗഭാക്കാകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ഗ്ലോബൽ നേതാക്കളെയോ ഭാരവാഹികളെയോ ബന്ധപ്പെടാമെന്നു ഗ്ലോബൽ ട്രഷറർ സാം ഡേവിഡ് മാത്യു അറിയിച്ചു.

wmc-gandhi-bhavan-onam-3

മേഴ്‌സി തടത്തിൽ, ജോസഫ് ഗ്രിഗറി, ഡേവിഡ് ലൂക്ക് (വൈസ്‌ ചെർപേഴ്സൺസ്), രാജേഷ് പിള്ള (അസോസിയേറ്റ് സെക്രട്ടറി), തോമസ് അറമ്പൻകുടി, ജെയിംസ് ജോൺ, കെ പി കൃഷ്ണകുമാർ, കണ്ണു ബേക്കർ (വൈസ്പ്രസിഡന്‍റുമാർ), അബ്ദുൽ കലാം (അഡ്വൈസറി ബോർഡ് ചെയർമാൻ), ദീപു ജോൺ (ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ്), ഡോ. ലളിത മാത്യു (ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്‍റ്), ഇന്‍റർനാഷനൽ ഭാരവാഹികളായ തോമസ് കണ്ണംചേരിൽ, (ടൂറിസം ഫോറം പ്രസിഡന്‍റ്), ഫാ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം പ്രസിഡന്‍റ് ), ഡോ. ഷിമിലി പി ജോൺ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം സെക്രട്ടറി)‌, ചെറിയാൻ ടി കീക്കാട്, (ബിസിനസ് ഫോറം പ്രസിഡന്‍റ് ), അബ്ദുൾ ഹക്കിം, (എൻആർകെ ഫോറം പ്രസിഡന്‍റ്), നൗഷാദ് മുഹമ്മദ് (ആർട്സ് ആൻഡ് കൾച്ചറൽ ഫോറം പ്രസിഡന്റ്), ഡോ.ജിമ്മി മൊയലൻ ലോനപ്പൻ (ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്), ടി. എൻ. കൃഷ്ണകുമാർ (എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഫോറം പ്രസിഡന്റ്), അഡ്വ. ഐരൂകാവൻ ജോൺ ആന്‍റണി (ലീഗൽ ഫോറം പ്രസിഡന്‍റ്), ക്രിസ്റ്റഫർ വർഗീസ് (സിവിക് ആൻഡ് ലീഡർഷിപ് ഫോറം പ്രസിഡന്റ്), ജെയിംസ് ജോ‌ൺ (ലിറ്റററി ആൻഡ് എൺ വയൺമെന്‍റൽ ഫോറം). 

wmc-gandhi-bhavan-onam-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com