ADVERTISEMENT

 

ന്യൂ ഹാംഷെയർ∙ നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥികൾക്ക് വിജയിക്കാനാകുമെന്നും സെനറ്റിന്റെ നിയന്ത്രണം  റിപ്പബ്ലിക്കൻ പാർട്ടിക്കു ലഭിക്കുമെന്നും നിക്കി ഹെലി.

 

ന്യൂഹാംഷെയറിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം സെപ്റ്റ് 24നു സൗത്ത് ഹാംഷെയർ ടൗണിൽ  സംഘടിപ്പിച്ച  യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുൻ യുഎൻ അമേരിക്കൻ അംബാസഡറുമായിരുന്ന  നിക്കി .

 

ന്യൂ ഹാംഷെയറിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതു റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ക്രിസ് സുന്നുവും സെനറ്റിലേക്കു മത്സരിക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി  മുൻ ആർമി ജനറൽ ഡോൺ ബോൾഡ്യൂക്‌ ആണ്. പ്രൈമറിയിൽ .റിപബ്ലിക്കൻ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയെ നേരിയ ഭൂരിപക്ഷത്തിനു  പരാജയപ്പെടുത്തിയാണു ഡോൺ ജിഒപി  സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടത്..

 

ഡോൺ നേരിടുന്നുന്നതു മുൻ ഗവർണറും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ  മാഗി ഹസ്സനെയാണ് .പ്രൈമറിയിൽ മാഗി 98 ശതമാനം ഡെമോക്രാറ്റിക്‌ വോട്ടുകൾ നേടിയപ്പോൾ ഡോണിന് നേടാനായത് 83 ശതമാനം റിപ്പബ്ലിക്കൻ  വോട്ടുകളാണ് .

 

നിക്കിയുടെ സന്ദർശനം പാർട്ടിയിൽ ഐക്യം ഉണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 2024ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് നവംബർ തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നാണ് നിക്കി പ്രതികരിച്ചത്. ജിഒപിയിൽ ഐക്യത്തോടെയുള്ള പ്രവർത്തനം നവമ്പർ തിരെഞ്ഞെടുപ്പിൽ നിർണായക പതിനൊന്നു സെനറ്റ് സീറ്റുകളിൽ നല്ല വിജയം നൽകുമെന്നും നിക്കി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com